'ഇനി ഷൂസ് ഉപയോഗിച്ച് നടകേണ്ട പറക്കാം' വൈറലാവുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത് ?

ഭാവിയില്‍ പറക്കും ഷൂസ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് തരത്തില്‍ ഈ വീഡിയോ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലാണ് പങ്കുവെച്ചിരിക്കുന്നത്

'ഇനി ഷൂസ് ഉപയോഗിച്ച് നടകേണ്ട പറക്കാം' വൈറലാവുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത് ?
dot image

മനുഷ്യനെ പറക്കാന്‍ സഹായിക്കുന്ന ഷൂസിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ ? 'എയറോഫൂട്ട്' എന്ന പേരില്‍ വ്യാപകമായി ഇവയുടെ വീഡിയോയും ദൃശ്യങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ്
'ആളുകളെ പറക്കാന്‍ സഹായിക്കുന്ന ചലനത്തിന്റെ ഭാവി' എന്ന ക്യാപ്ഷനോടെ ഡെയ്‌ലി ലൗഡ് എന്ന പ്രമുഖ വാര്‍ത്താ പോര്‍ട്ടലും ഈ അടുത്ത് പങ്കുവെച്ചത്.

ഇവര്‍ പങ്കുവെച്ച വീഡിയോയില്‍ കാണികള്‍ നോക്കി നില്‍ക്കെ ഒരാള്‍ ഷൂസ് ധരിച്ച് മുകളിലേക്ക് പറക്കുന്നതും വായുവില്‍ നിന്ന് കറങ്ങുന്നതായും കാണാം. കാണികളില്‍ പലരും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്. ഭാവിയില്‍ പറക്കും ഷൂസ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് തരത്തില്‍ ഈ വീഡിയോ നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലാണ് പങ്കുവെച്ചിരിക്കുന്നത്. ടെക് എക്‌സിബിഷനില്‍ പങ്കെടുക്കുന്ന വ്യക്തികളെയും പറക്കുന്ന ഷൂസ് ധരിച്ച് ഡെമോ കാണിക്കുന്ന വ്യക്തികളെയും എല്ലാം വീഡിയോയില്‍ കാണാം. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ യാതൊരു സംശയവും തോന്നാത്ത ഈ വീഡിയോകളുടെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

വീഡിയോയുടെ സത്യാവസ്ഥ

വീഡിയോ വലിയ രീതിയില്‍ വൈറലായതിനെ തുടര്‍ന്ന് ഫാക്ട് ചെക്കേഴ്‌സ് ദൃശ്യങ്ങള്‍ പരിശോധിച്ചു നോക്കി. വീഡിയോയിലെ യാതൊരു വിവരങ്ങളും യാഥാര്‍ത്ഥ്യമല്ലെന്നും മുഴുവന്‍ ദൃശ്യങ്ങളും എഐ ക്രിയേറ്റഡാണെന്നും ഫാക്ട് ചെക്കിലൂടെ കണ്ടെത്തി. ജ്യോ ജോണ്‍ മുള്ളൂരെന്ന കലാകാരന്‍ ഡിജിറ്റലി നിര്‍മ്മിച്ച ദൃശ്യങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ എഐ ലോകത്ത് മാത്രമാണ് എയറോഫൂട്ടുകള്‍ അഥവാ പറക്കും ഷൂസ് നിലനില്‍ക്കുന്നുള്ളൂ.

പലയിടങ്ങളിലും ഇത്തരത്തിലുള്ള ഷൂസിനെ പറ്റിയുള്ള സാധ്യതകള്‍ ചര്‍ച്ചയാവാറുണ്ടെങ്കിലും ഇവ ഇതുവരെ എങ്ങും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ പലരും ഇവ വ്യാജമല്ലേയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ചിലർ വീഡിയോ യഥാർത്ഥ്യമാണെന്ന് കരുതുകയും ഇവ എപ്പോൾ വിപണിയിൽ ലഭ്യമാകുമെന്നും തിരക്കുന്നു.

Content Highlights- What is the truth behind the viral video 'No more walking with shoes, let's fly'?

dot image
To advertise here,contact us
dot image