അപ്പോൾ ജയിലർ 2വിന് ശേഷം ഇതോ?; രജനി-കമൽ ചിത്രം നെൽസൺ സംവിധാനം ചെയ്യുമോ?, റിപ്പോർട്ട്

ആദ്യം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന പറഞ്ഞ ചിത്രം പിന്നീട് പ്രദീപ് രംഗനാഥൻ ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു.

അപ്പോൾ ജയിലർ 2വിന് ശേഷം ഇതോ?; രജനി-കമൽ ചിത്രം നെൽസൺ സംവിധാനം ചെയ്യുമോ?, റിപ്പോർട്ട്
dot image

ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നും പ്രഖ്യാപനം വരുമെന്നും ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. ആദ്യം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന പറഞ്ഞ ചിത്രം പിന്നീട് പ്രദീപ് രംഗനാഥൻ ചെയ്യുമെന്ന വാർത്തകൾ വന്നു. ഇപ്പോഴിതാ നെൽസൺ ഈ ദൗത്യം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകേഷ് കനകരാജ് രജിനികാന്തിനോട് പറഞ്ഞ വയലന്റ് സബ്ജക്ട് അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നും നെൽസൺ പറഞ്ഞ ലൈറ്റ് ഹാർട്ട് കഥ ഇഷ്ടപ്പെട്ടെന്നും അഭ്യൂഹങ്ങൾ ഉണ്ട്. അങ്ങനെ ആണെങ്കിൽ ജയിലർ 2വിന് ശേഷം നെൽസൺ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

കാർത്തിക് സുബ്ബരാജ്, വെങ്കട്ട് പ്രഭു, അറ്റ്ലീ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. അതേസമയം, ഗൗതം മേനോന് ഒരു അവസരം കൊടുക്കണമെന്നും ആരാധകർ എക്സിലൂടെ പറയുന്നുണ്ട്. ഗൗതം മേനോന്റെ സ്റ്റൈലിഷ് ഫ്രെയിമുകളിൽ കമൽ ഹാസനെയും രജനികാന്തിനെയും കാണാൻ ആഗ്രഹമുണ്ടെന്നും പലരും കുറിക്കുന്നുണ്ട്. കമൽ ഹാസനുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ടെന്നും എന്നാൽ ആ സിനിമയുടെ സംവിധായകനെ ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Nelson Dilipkumar to direct Rajinikanth-Kamal Haasan movie

dot image
To advertise here,contact us
dot image