പേരിന് പോലും ഒന്ന് ജയിച്ചില്ല! എന്നിട്ടും പോയിന്റ് നേടി; നാണംകെട്ട് പുറത്തായി പാകിസ്താൻ വനിതാ ടീം..

ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം മഴയെടുത്തതോടെയാണ് പാകിസ്താൻ ഒരു ജയം പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്നത്

പേരിന് പോലും ഒന്ന് ജയിച്ചില്ല! എന്നിട്ടും പോയിന്റ് നേടി; നാണംകെട്ട് പുറത്തായി പാകിസ്താൻ വനിതാ ടീം..
dot image

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ ഒരു ജയം പോലും നേടാതെ പുറത്തായി പാകിസ്താൻ വനിതാ ക്രിക്കറ്റ് ടീം.ആതിഥേയരായ ശ്രീലങ്കക്കെതിരെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരം മഴയെടുത്തതോടെയാണ് പാകിസ്താൻ ഒരു ജയം പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്നത്. പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റുമായാണ് ഏഴാം സ്ഥാനത്താണ് പാകിസ്താൻ അവസാനിപ്പിച്ചത്.

ഏഴ് കളിയിൽ നാല് തോൽവിയും മൂന്ന് മത്സരങ്ങൾ മഴയിൽ ഉപേക്ഷിക്കുകയും ചെയ്ത പാകിസ്താന് മൂന്ന് പോയന്റ് മാത്രമുണ്ടായിരുന്നത്. സെമി ഫൈനൽ നേരത്തെ നഷ്ടമായതോടെ ഒരു ജയം പോലുമില്ലെന്ന നാണക്കേടും ബാക്കിയായി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നഷ്ടമായ പാകിസ്താൻ ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 4.2 ഓവറിൽ വിക്കറ്റ് നഷ്ടമാവാതെ 18 റൺസിലെത്തിയതിനു പിന്നാലെ മഴയെത്തി. മഴ കനത്തതോടെ കളി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു.

പ്രേമദാസ സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത 11ൽ അഞ്ച് കളിയും മഴ മുടക്ക. ഇത് ഐസിസിയുടെ വേദി തിരഞ്ഞെടുപ്പിലും വിമർശനമുയർന്നു. മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ശ്രീലങ്കയുടെ സെമി ഫൈനൽ പ്രവേശന സാധ്യതയും അവസാനിച്ചത്. പാകിസ്താന്റെ മൂന്ന് മത്സരങ്ങളും മഴയെടുത്തിരുന്നു ആദ്യ കളിയിൽ ബംഗ്ലാദേശിനെതിരെ ഏഴു വിക്കറ്റിന് തോറ്റ പാകിസ്താൻ ഇന്ത്യക്കെതിരെ 88 റൺസിനും, ആസ്‌ട്രേലിയക്കെതിരെ 107 റൺസിനും, ദക്ഷിണാഫ്രിക്കക്കെതിരെ 150 റൺസിനും തോൽവി വഴങ്ങുകയായിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകൾക്കെതിരായ മത്സങ്ങൾ മഴ മുടക്കി. ലോകകപ്പിലെ വിലപ്പെട്ട മൂന്ന് മത്സരങ്ങൾ മഴയെടുത്തതിനു പിന്നാലെ ഐ.സി.സിക്കെതിരെ കടുത്ത വിമർശനവുമായി പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന രംഗത്തെത്തി. നാലുവർഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ലോകകപ്പ് കളിക്കാൻ ടീമുകൾ ഇറങ്ങുമ്പോൾ നിലവാര മുള്ള വേദികൾ തെരഞ്ഞെടുക്കാൻ ഐ.സി.സിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഫാത്തിമ സന പറഞ്ഞു.

Content Highlights- Pakistan Women's out of Wc without winning a Single Game

dot image
To advertise here,contact us
dot image