

ഐസിസി ഏഷ്യാ കപ്പ് ഇന്ത്യ നേടിയിട്ട് ഒരു മാസം പിന്നിടാറായി. എന്നാൽ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യക്ക് ഇതുവരെ ആ ട്രോഫി സ്വന്തം തട്ടകത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചിരുന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.
പിന്നാലെ ഏഷ്യാ കപ്പ് കിരീടം നൽകാൻ ബിസിസിഐ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യൻ കളിക്കാരിൽ ആരെയെങ്കിലും അയക്കാനായിരുന്നു നഖ്‌വി പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ഈ നാടകങ്ങൾക്ക് മറ്റൊരു ട്വിസ്റ്റ് കൂടി വരികയാണ്.
ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്തുനിന്നു മാറ്റിയിരിക്കുകയാണ് എസിസി തലവൻ മൊഹ്സിൻ നഖ്‌വി.
പാക്കിസ്ഥാൻ സർക്കാരിലെ മന്ത്രി കൂടിയായ നഖ്വി ഏഷ്യാകപ്പ് ട്രോഫി അബുദബിയിലേക്കാണ് മാറ്റിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രതിനിധികൾ ദുബൈയിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലെത്തിയിരുന്നു. എന്നാൽ ട്രോഫി അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത്.
ഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നഖ്വിക്ക് ഔദ്യോഗിക ഇമെയിൽ അയച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നഖ്വി പ്രതികരണവുമായി രം?ഗത്തെത്തിയത്. ഏതെങ്കിലും ഇന്ത്യൻ താരത്തെ അയച്ചാൽ അയാളുടെ കൈയിൽ ട്രോഫി കൈമാറാമെന്നും നവംബർ ആദ്യവാരം ഇതിനായി ചടങ്ങ് സംഘടിപ്പിക്കാനും നഖ്വി ബിസിസിഐയോട് ആവശ്യപ്പെട്ടതായി നഖ്വിയെ ഉദ്ധരിച്ച് പാക് മാധ്യമപ്രവർത്തകനായ ഫൈസാൻ ലഖാനി എക്‌സിൽ കുറിച്ചു.
Content Highlights- Mohsin Naqvi transfer Asia Cup from Dubai to Unknown place