അച്ചാർ അത്ര പ്രശ്‌നക്കാരനല്ല; മിതമായി കഴിച്ചാൽ ഗുണങ്ങളേറെ

ഫെര്‍മെന്റേഷന്‍ വഴി തയ്യാറാക്കുന്ന അച്ചാര്‍ കുടലിന്റെ ആരോഗ്യത്തിനുൾപ്പടെ മികച്ചതാണ്

അച്ചാർ അത്ര പ്രശ്‌നക്കാരനല്ല; മിതമായി കഴിച്ചാൽ ഗുണങ്ങളേറെ
dot image

ചോറിനൊപ്പം പാത്രത്തിന്റെ അറ്റത്ത് കുറച്ച് അച്ചാറ് വെച്ച് കഴിക്കാത്തവര്‍ വിരളമാണല്ലേ. എത്ര സ്വാദില്ലാത്ത ഭക്ഷണത്തിനും ഉപ്പും പുള്ളിയും എരിവുമെല്ലാം നല്‍കി മികച്ചതാക്കുന്നതില്‍ അച്ചാറിന്റെ പങ്ക് വലുതാണ്. എന്നാല്‍ ഇത്രയും രുചിയുള്ള അച്ചാര്‍ അധികമായാല്‍ അസിഡിറ്റി ഉള്‍പ്പടെയുള്ള നിരവധി അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്.

അധികമായാല്‍ അച്ചാറും ആപത്താണെന്ന് പല ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ തയ്യാറാക്കിയ അച്ചാറിന് ഒരുപാട് ഗുണങ്ങളുണ്ടെന്നും പല പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അച്ചാറിന്റെ ഗുണങ്ങള്‍

ഇന്ത്യന്‍ ജനതയ്ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അച്ചാര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വിഭവം പ്രോബയോട്ടികിന്റെ ശേഖരമാണ്. ഫെര്‍മെന്റേഷന്‍ വഴി തയ്യാറാക്കുന്ന അച്ചാര്‍ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് കൂടാതെ അനവധി ഗുണങ്ങള്‍ അച്ചാറിനുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

മികച്ച ദഹനം

പരമ്പരാഗതമായി മായം ചേര്‍ക്കാതെ ഉണ്ടാക്കുന്ന അച്ചാറുകളില്‍ പ്രോബയോട്ടിക്കുകള്‍ ധാരാളം ഉണ്ട്. ഇവ ഭക്ഷണത്തെ വേഗം വിഘടിപ്പിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു.

വീക്കം കുറയ്ക്കുന്നു

കുടലിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ക്രമീകരിക്കുന്നതിന് അച്ചാറുകള്‍ സഹായിക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

കുടലിന്റെ പാളികള്‍ ശക്തിപ്പെടുത്തുന്നു

അച്ചാറിലെ പ്രോബയോട്ടിക്കുകള്‍ കുടലിനുണ്ടാവുന്ന പ്രശ്‌നങ്ങളെ ലഘൂകരിക്കുകയും പാളി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പുറമേ കുടലിലെ മോശം ബാക്ടീരിയകളുടെ വളര്‍ച്ച തടയാനും അച്ചാര്‍ സഹായിക്കുന്നു.

ആന്റീഓക്‌സിഡന്റുകളും സുഗന്ധവ്യഞ്ജനങ്ങളും

മഞ്ഞള്‍, കടുക്, ഉലുവ, വെളുത്തുള്ളി എന്നിവയില്‍ കുടല്‍, കരള്‍ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റീ-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ് കണികകള്‍ അടങ്ങുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

ആരോഗ്യകരമായ കുടല്‍ മൈക്രോബയോം സന്തോഷ ഹോര്‍മോണായ സെറോടോണിനെ ഉല്‍പാദിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അച്ചാര്‍ ഒരു മൂഡ് എന്‍ഹാന്‍സര്‍ കൂടിയാണ്. ഇതിന് പുറമേ പ്രകൃതിദത്തമായ രീതിയില്‍

പുളിച്ച് ഉണ്ടാവുന്ന അച്ചാറുകള്‍ ലാക്ടോബാസിലസ് പോലുള്ള നല്ല ബാക്ടീരിയകള്‍ വളരാന്‍ അനുവദിക്കും.

ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും അച്ചാര്‍ കഴിക്കുമ്പോള്‍ മിതത്വം പാലിക്കേണ് അത്യാവശ്യമാണ്. ബ്ലഡ് പ്ലഷര്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും അച്ചാര്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Content Highlights- Pickles are not that bad; they have many benefits if eaten in moderation

dot image
To advertise here,contact us
dot image