

തിരുവനന്തപുരം: മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബികടലിലൂടെ വടക്കുകിഴക്കന്‍ ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബികടലിലെ ന്യൂനമര്‍ദം കാരണം തുലാവര്‍ഷത്തിലെ ഇടിവെട്ട് മഴ കാലവര്‍ഷ മഴയായി മാറി.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെയും ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റുണ്ടായാല്‍ മോന്ത (MON-THA) എന്ന തായ്‌ലന്‍ഡ് നിര്‍ദേശിച്ച പേരിലായിരിക്കും അറിയപ്പെടുക.
Content Highlights: Cyclone likely, light rain forecast for Kelam for five days