

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം നാളെ. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും കളിക്കുന്നുണ്ട്.
അതേ സമയം മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഇലവനിൽ മാറ്റങ്ങൾ ഉറപ്പാണ്. ഓപ്പണിങ്ങിൽ പരാജയമായ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്നാം നമ്പറിലേക്ക് മാറിയേക്കും. ഗില്‍ മൂന്നാം നമ്പറിലേക്ക് മാറിയാല്‍ ജയ്‌സ്വാളിനെ കളിപ്പിക്കാം. ജയ്‌സ്വാളിനെ ഇറക്കിയാല്‍ നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ പുറത്താവും.
പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. കുല്‍ദീപ് യാദവിനെ മൂന്നാം ഏകദിനത്തിലെങ്കിലും കളിപ്പിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യം റൺസിന് പുറത്തായ വിരാട് കോഹ്‌ലിക്ക് ഈ മത്സരം നിർണായകമാകും. രണ്ടാം മത്സരത്തിൽ തിളങ്ങിയ രോഹിത് ശർമയ്ക്ക് വലിയ വെല്ലുവിളികളില്ല.
Content Highlights: Crucial for Virat; Changes guaranteed; India-Australia third ODI tomorrow