

ഓസ്‌ട്രേലിയൻ പരമ്പരയിലെ രണ്ട് ഏകദിന മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ പരമ്പര അടിയറവ് പറഞ്ഞിരുന്നു. രണ്ട് മത്സരത്തിലും ഓസീസ് വിജയിച്ചതോടെ ഇന്ത്യയുടെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. രണ്ടാം മത്സരത്തിൽ 97 പന്തിൽ നിന്നും ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 77 റൺസാണ് രോഹിത് നേടിയത്.
ഈ പരമ്പരയോടെ രോഹിത് വിരമിക്കുമെന്നും അടുത്ത ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കില്ലെന്നും ഒരുപാട് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ രോഹിത്തിന്റെ റിട്ടയർമെന്റിനെ കുറിച്ച് ഗംഭീർ നടത്തിയ ഒരു പരാമർശമാണ് വൈറലാകുന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം ഗ്രൗണ്ട് വിടുന്നടതിനിടെ ഗംഭീർ രോഹിത്തിനോട് ' എല്ലാവരും നിന്റെ ഫെയർവെൽ മാച്ച് ആണെന്നാണ് കരുതിയത് ഒരു ഫോട്ടോ എങ്കിലും ഇടൂ' എന്ന് പറയുന്നതാണ് വൈറലാകുന്നത്. രോഹിത് ഇപ്പോഴൊന്നും വിരമിക്കില്ല എന്ന് പറഞ്ഞാണ് ആരാധകർ വീഡിയോ പങ്കുവെക്കുന്നത്.
ആദ്യ മത്സരത്തിൽ എട്ട് റൺസിന് മടങ്ങിയ രോഹിത് രണ്ടാ മത്സരത്തിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. തുടക്കം പതറിയ താരം പിന്നീട് ഗംഭീരമായി തന്നെ കളിച്ചു. 2027 ലോകകപ്പ് കളിക്കാൻ തനിക്ക് സാധിക്കുമെന്ന് വിളിച്ചുപറയുന്ന പ്രകടനമാണ് രോഹിത് പുറത്തെടുത്തത്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നാളെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
Content Highlights- Gautam Gambhir hints its not End of Rohit Sharma