പാക് ക്യാപ്റ്റനെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് അബദ്ധത്തില്‍ വിളിച്ചു; 'എയറിലായി' ഷോണ്‍ പൊള്ളോക്ക്, വീഡിയോ വൈറല്‍

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്

പാക് ക്യാപ്റ്റനെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് അബദ്ധത്തില്‍ വിളിച്ചു; 'എയറിലായി' ഷോണ്‍ പൊള്ളോക്ക്, വീഡിയോ വൈറല്‍
dot image

പാകിസ്താന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് തെറ്റി വിശേഷിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്. ലാഹോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിനിടെയാണ് മുന്‍ താരത്തിന് അബദ്ധം സംഭവിച്ചത്. ടെസ്റ്റിന്റെ ആദ്യം ദിനത്തിനിടെ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് സ്റ്റേഡിയത്തില്‍ ലഭിക്കുന്ന പിന്തുണ നിരീക്ഷിച്ചുകൊണ്ടിരിക്കെ പൊള്ളോക്ക് അബദ്ധത്തില്‍ ഷാന്‍ മസൂദിനെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് പരാമര്‍ശിച്ചത്.

2025 ഏഷ്യാ കപ്പിനുള്ള പാക് ടീമില്‍ നിന്നും പുറത്തായിരുന്ന ബാബര്‍ അസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിലുണ്ട്. മുന്‍ പാക് ക്യാപ്റ്റന്റെ ബാറ്റിങ് കാണാന്‍ ആരാധകരും സ്റ്റേഡിയത്തിലെത്തി. മത്സരത്തില്‍ നാലാമനായാണ് ബാബര്‍ ഇറങ്ങുന്നത്. ബാബറിന് മുന്‍പ് ഇമാം ഉള്‍ ഹഖും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ബാറ്റുചെയ്യുന്നതിനിടെ പോലും ആരാധകര്‍ 'ബാബര്‍ ബാബര്‍' എന്ന് ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു.

ഇതിനിടെയാണ് പൊള്ളോക്ക് അബദ്ധവശാല്‍ പ്രതികരിച്ചത്. 'ബാബറിനെ ക്രീസിലെത്തിക്കാന്‍ വേണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ പുറത്താക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല', എന്നായിരുന്നു പൊള്ളോക്കിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

മസൂദ് 76 റണ്‍സിന് പുറത്തായതിന് ശേഷമാണ് ബാബര്‍ ക്രീസിലെത്തിയത്. മികച്ച ഷോട്ടുകള്‍ കളിച്ച ബാബര്‍ 48 പന്തില്‍ നാല് ബൗണ്ടറി സഹിതം 23 റണ്‍സെടുത്ത് പുറത്തായി.

Content Highlights: 'Shan Masood, The Captain Of India': Shaun Pollock's Slip Of Tongue On Air Goes Viral

dot image
To advertise here,contact us
dot image