തൃശൂര്‍ ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

തൃശൂര്‍ ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
dot image

തൃശൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. നെല്ലായി പന്തല്ലൂര്‍ കാരണത്ത് വീട്ടില്‍ ജോഷിയുടെ ഭാര്യ സിജി(45)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സിജിയുടെ തലയില്‍ സ്വകാര്യ ബസിന്റെ പിന്‍ചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തൈക്കാട്ടുശ്ശേരിയിലെ ആയൂര്‍വ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയാണ് സിജി. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അടിപ്പാത നിര്‍മാണം നടക്കുന്ന തൃശൂര്‍ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ് അപകടം. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതേ ദിശയില്‍ വന്നിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് സിജി വീണത്.

Conten Highlights- Woman killed by an road accident in thrissur

dot image
To advertise here,contact us
dot image