
ഇന്ത്യൻ ക്രിക്കറ്റ് താരം സര്‍ഫറാസ് ഖാന്‍ ശരീരഭാരം കുറഞ്ഞ മാസങ്ങൾ കൊണ്ട് 10 കിലോ ശീരരഭാരം വരെ കുറച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സര്‍ഫറാസിന്‍റെ പിതാവാണ് ആറ് മാസത്തിനിടെ ശരീരഭാരം 38 കിലോ കുറച്ച് ആരാധകരെ അമ്പരപ്പിച്ചത്. സര്‍ഫറാസിന്‍റെയും മുംബൈ താരമായ സഹോദരന്‍ മുഷീര്‍ ഖാന്‍റെയും പരിശീലകന്‍ കൂടിയാണ് പിതാവ് നൗഷാദ് ഖാന്‍.
റൊട്ടിയും അരിഭക്ഷണങ്ങളും ഒഴിവാക്കിയെന്നും പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയെന്നും നൗഷാദ് ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പകരം ബ്രോക്കോളി, ക്യാരറ്റ്, വെള്ളരിക്ക, സാലഡുകള്‍, പച്ചക്കറികള്‍, എന്നിവക്കൊപ്പം ഗ്രിൽ ചെയ്ത മീന്‍, ചിക്കന്‍, ആവിയില്‍ വേവിച്ച ചിക്കൻ, പുഴുങ്ങിയ മുട്ട എന്നിവയായിരുന്നു പ്രധാനമായും ഭക്ഷണമെന്നും ഇതിനൊപ്പം അവാക്കാഡോ സ്പ്രൗട്ടും ഗ്രീന്‍ ടീയും കോഫിയുമാണ് കുടിച്ചിരുന്നതെന്നും നൗഷാദ് ഖാന്‍ പറഞ്ഞു.
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു സര്‍ഫറാസ് ആറാഴ്ച കൊണ്ട് 10 കിലോ ശീരരഭാരം കുറച്ചത്. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലും സെഞ്ച്വറികളുമായി മികവ് കാണിച്ചെങ്കിലും വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും പരിഗണിച്ചില്ല.
Content Highlights: Sarfaraz lost 10 kg while his father lost 38 kg; Here's the secret behind the transformation!;