
എറണാകുളം: പെരുമ്പാവൂരില്‍ ഭാര്യയുടെ നഗ്നചിത്രം വാട്‌സ്ആപ്പ് പ്രൊഫൈല്‍ പിക്ചറാക്കിയ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച്ചയാണ് തൃക്കാക്കര സ്വദേശിയായ 28-കാരനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയോടുള്ള വൈരാഗ്യം മൂലമാണ് യുവാവ് ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി പ്രചരിപ്പിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയത്. യുവാവ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മാറി നിന്ന് പകര്‍ത്തിയ ചിത്രമാണ് അതെന്നുമായിരുന്നു യുവാവിന്റെ മൊഴി. അറസ്റ്റിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlight; Man arrested in Perumbavoor for setting wife’s nude photo as WhatsApp DP