ആവേശം കാണിച്ച് ഈ സാധനങ്ങൾ ഒന്നും ട്രെയിനിൽ കൊണ്ടുപോകരുത്; ദീപാവലിയായതോടെ മുന്നറിയിപ്പുമായി റെയിൽവേ

അത്യാഹിതങ്ങൾ ഒഴിവാക്കാനാണ് റെയിൽവേ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്

ആവേശം കാണിച്ച് ഈ സാധനങ്ങൾ ഒന്നും ട്രെയിനിൽ കൊണ്ടുപോകരുത്; ദീപാവലിയായതോടെ മുന്നറിയിപ്പുമായി റെയിൽവേ
dot image

ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവസീസണായതിനാല്‍ വലിയ തിരക്കാണ് രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ ഉണ്ടാകുക. അതിൽത്തന്നെ ഇന്ത്യൻ റെയിൽവേയെ ആണ് പലയിടത്തേക്കുമുള്ള യാത്രയ്ക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്. ഉത്സവസീസണിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ട്രെയിനുകൾ അടക്കം റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെയൊപ്പം ചില മുന്നറിയിപ്പുകൾ കൂടി റെയിൽവേ നൽകുന്നുണ്ട്. ചില സാധനങ്ങൾ ട്രെയിനിൽ ഒരിക്കലും കൊണ്ടുപോകരുത് എന്നതാണ് ആ മുന്നറിയിപ്പ്.

അത്യാഹിതങ്ങൾ ഒഴിവാക്കാനാണ് റെയിൽവേ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉത്സവസീസൺ ആയതിനാൽ യാത്രക്കാർ സ്വാഭാവികമായി കയ്യിൽ കരുതിയേക്കാവുന്ന ചില സാധനങ്ങളാണ് റെയിൽവേ കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടക്കങ്ങൾ, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റവ്വ്, തീപ്പെട്ടി, സിഗരറ്റ് എന്നിവയാണവ.

എല്ലാക്കൊല്ലവും റെയിൽവേ ഇത്തരത്തിൽ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാറുണ്ട്. ഇക്കാലയളവിൽ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാറുണ്ട് എന്നതിനാലും കൂടിയാണ് ഈ മുന്നറിയിപ്പ്. സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ കൂടിയും അവയിൽ സീറ്റ് കിട്ടാത്ത അവസ്ഥ ഉത്സവകാലത്ത് സ്വാഭാവികമായി ഉണ്ടാകാറുണ്ട്.

ദീപാവലി, ഛത്ത് പൂജ തുടങ്ങിയ ഉത്സവകാലത്തിനായി 763 സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയെല്ലാം കൂടി 10,782 ട്രിപ്പുകൾ നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ ചില ട്രെയിനുകൾ സർവീസ് ആരംഭിച്ചുകഴിഞ്ഞു. നോർത്തേൺ റെയിൽവേയാണ് ഏറ്റവും കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്. ഈസ്റ്റ്, സെൻട്രൽ റെയിൽവേയാണ് തൊട്ടുപിന്നിൽ.

Content Highlights: Railways advises passengers to avoid carrying these items during travel

dot image
To advertise here,contact us
dot image