അവന്റെ ശരീരഭാരത്തിന് ഒരു പ്രശ്‌നവുമില്ല, 100% സ്ഥാനം അർഹിക്കുന്നു; ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് ഗെയ്ൽ

ന്യൂസസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ശേഷം താരം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല

അവന്റെ ശരീരഭാരത്തിന് ഒരു പ്രശ്‌നവുമില്ല, 100% സ്ഥാനം അർഹിക്കുന്നു; ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് ഗെയ്ൽ
dot image

ഇന്ത്യൻ യുവതാരം സരർഫറാസ് ഖാനെ പിന്തുണച്ച് മുൻ വെസ്റ്റ് ഇൻഡീസ്-ആർ സിബി താരം ക്രിസ് ഗെയ്ൽ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാൻ സർഫറാസ് യോഗ്യനാണെന്ന് ഗെയ്ൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ സർഫറാസ് പക്ഷെ ന്യൂസസിലാൻഡിനെതിരെയുള്ള പരമ്പരക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരെയുളള പരമ്പരയിലുള്ള ടീമിലും താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.

സർഫറാസ് ഇന്ത്യൻ ടീമിൽ കളിക്കണമെന്നും അദ്ദേഹത്തിന്റെ ഭാരത്തിന് മാറ്റങ്ങളൊന്നുമില്ലെന്നും ഗെയ്ൽ പറഞ്ഞു. 'അവൻ ടെസ്റ്റ് ടീമിലുണ്ടാകണം. സ്‌ക്വാഡിലെങ്കിലും സർഫറാസ് എന്തായാലും ഉണ്ടാകണം. സ്വന്തം മണ്ണിൽ സെഞ്ച്വറി കുറിച്ചിട്ടുംടസ്‌ക്വാഡിൽ ഇല്ലാത്തത് മോശമാണ്. ഞാൻ രണ്ട് ദിവസം മുമ്പ് ഒരു പോസ്റ്റ് കണ്ടിരുന്നു. അവന്റെ ഭാരം എല്ലാം കുറഞ്ഞു. അവന്റെ ഭാരത്തിന് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അവൻ ഓക്കെ ആണ് റൺസ് നേടാൻ അവന് സാധിക്കും,' ശുബ്ശങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യക്ക് ഒരുപാട് പ്രതിഭകളുണ്ടെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ള അദ്ദേഹം ടീമിൽ 100 ശതമാനം സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഗെയ്ൽ കൂട്ടിച്ചേർത്തു.

Content Highlights- Chris Gayle Supports Sarafaraz Khan

dot image
To advertise here,contact us
dot image