മനഃശാസ്ത്ര പ്രകാരം കൈകള്‍ പിന്നിലേക്ക് പിടിച്ച് നടക്കുന്നവരുടെ സ്വഭാവം അറിയണോ?

മനഃശാസ്ത്രപ്രകാരം വ്യക്തികളുടെ ചില പ്രത്യേകതകള്‍ ശ്രദ്ധിച്ചാല്‍ അവരുടെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്

മനഃശാസ്ത്ര പ്രകാരം കൈകള്‍ പിന്നിലേക്ക് പിടിച്ച് നടക്കുന്നവരുടെ സ്വഭാവം അറിയണോ?
dot image

ചില ആളുകള്‍ക്ക് അവരുടെ ഇരിപ്പിലും നടപ്പിലും ഒക്കെ എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കും. ചിലര്‍ പോക്കറ്റില്‍ കൈകളിട്ട് നടക്കും, മറ്റ് ചിലര്‍ക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ മടിയായിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലും കൈകള്‍ പിന്നിലേക്ക് പിടിച്ച് നടക്കുന്നത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇങ്ങനെയുള്ള ശരീര ചലനം കാണിക്കുന്ന ആളുകള്‍ക്ക് മനഃശാസ്ത്രപരമായി ചില പ്രത്യേകതകളുണ്ടെന്നാണ് പറയപ്പെടുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആഴത്തിലുളള ചിന്ത
കൈകള്‍ പിന്നിലേക്ക് കെട്ടിക്കൊണ്ട് നടക്കുന്ന ആളുകള്‍ പലപ്പോഴും ആഴത്തിലുളള ചിന്തകളില്‍ മുഴുകിയിരിക്കുന്നവരാണെന്നാണ് പറയുന്നത്. ഇങ്ങനെ നടക്കുന്നത് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ എന്തെങ്കിലും ഒരു കാര്യത്തിലേക്ക് മാത്രം ശ്രദ്ധിക്കാന്‍ സഹായിക്കുന്നു.

ആത്മവിശ്വാസമുളളവരായിരിക്കും
കൈകള്‍ പിന്നിലേക്ക് കോര്‍ത്തുപിടിച്ച് നടക്കുന്നവര്‍ പലപ്പോഴും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിരിക്കും. കൈ പിന്നിലേക്ക് പിടിക്കുമ്പോള്‍ നെഞ്ച് വിരിഞ്ഞായിരിക്കും ഇരിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് താന്‍ ആരെയും നേരിടാന്‍ തയ്യാറാണ് എന്നാണ്.

പിരിമുറുക്കമുളളതിന്റെ ലക്ഷണമായിരിക്കാം

ഒരാളുടെ കൈകള്‍ പിറകില്‍ മുറുകെ പിടിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ഥം അവര്‍ എന്തിനെക്കുറിച്ചോ വേവലാതിപ്പെടുകയോ വൈകാരികമായി നിയന്ത്രണം പാലിക്കുകയോ ചെയ്യുന്നുണ്ടെന്നാണ്. സ്വയം അസ്വസ്ഥത മറയ്ക്കുകയോ അവരുടെ ചിന്തകള്‍ക്ക് ഭീഷണിയാകുന്ന എന്തിനെയെങ്കിലും തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നതുകൊണ്ടാവാം ഇങ്ങനെ ചെയ്യുന്നത്.

ബഹുമാന സൂചകം

അധികാരികളോ സൈനിക മേധാവികളോ അധികാരത്തിലിരിക്കുന്ന മറ്റ് വ്യക്തികളോ കൈകള്‍ പിറകിലേക്ക് കെട്ടി ആദരവ് പ്രകടിപ്പിക്കുകയോ ചിലപ്പോള്‍ ആജ്ഞാപിക്കുകയോ ചെയ്യും.ആധിപത്യവും നിയന്ത്രണവും പ്രകടിപ്പിക്കാനുളള അവരുടെ മാര്‍ഗ്ഗമാണിത്.

പ്രൊഫഷണലിസം പ്രകടിപ്പിക്കാന്‍

ഒരു ഓഫീസ് അല്ലെങ്കില്‍ ജോലിസ്ഥലത്തെ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ നടക്കുന്നത് അച്ചടക്കത്തെയും സംയമനത്തെയും അര്‍ഥമാക്കിയേക്കാം. ഇത് ആ വ്യക്തി ശാന്തനാണെന്ന് സൂചിപ്പിക്കുന്നു.

ആത്മപരിശോധന നടത്തുന്ന സ്വഭാവമുള്ളവര്‍

കൈകള്‍ പിറകില്‍ പിടിച്ചുള്ള നടത്തശൈലി പലരും സ്വാഭാവികമായി സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് ആത്മപരിശോധന നടത്തുന്നവര്‍.

അരക്ഷിതാവസ്ഥ തോന്നല്‍

ചിലര്‍ സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കി സംസാരിക്കാറില്ല. അത് അവരുടെ ആത്മവിശ്വാസക്കുറവിന്റെയോ അരക്ഷിതാവസ്ഥയുടെയോ സൂചനയാവാം.അതുപോലെതന്നെ കൈകള്‍ പിന്നില്‍ കെട്ടി സംസാരിക്കുന്നവരും അരക്ഷിതാവസ്ഥയോ മടിയോ പോലെയുള്ള അവസ്ഥകളിലേക്ക് വിരല്‍ ചൂണ്ടിയേക്കാം.

Content Highlights :Do you want to know the psychology of people who walk with their hands behind their backs?

dot image
To advertise here,contact us
dot image