
കാസർകോട്: അടുക്കത്ത് ബയലിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. ചുമട്ടുതൊഴിലാളിയായ യൂസഫിന്റെ ഭാര്യ നസിയ (50) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാർ ഡ്രൈവർ തന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് കിട്ടി.
Content Highlights: woman died in car accident at kasaragod