സഞ്ജുവിന് ഇടമില്ല, കുൽദീപിനും! ഏഷ്യാ കപ്പിനുള്ള ഇലവൻ തിരഞ്ഞെടുത്ത് മുൻ താരം

നാളെ ആരംഭിക്കുന്ന ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്

സഞ്ജുവിന് ഇടമില്ല, കുൽദീപിനും! ഏഷ്യാ കപ്പിനുള്ള ഇലവൻ തിരഞ്ഞെടുത്ത് മുൻ താരം
dot image

ഏഷ്യാ കപ്പ് 2025 പടിവാതിൽക്കൽ വന്ന് നിൽക്കുകയാണ്. നാളെ ആരംഭിക്കുന്ന ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. യുഎഇക്കെതിരെ മറ്റന്നാളെയാണ് ഇന്ത്യയുടെ മത്സരം. ഒരുപാട് മികച്ച താരങ്ങളുള്ള ഇന്ത്യയുടെ ഇലവൻ എങ്ങനെയാകും എന്ന് കാണാനുള്ള ആവേശത്തിലാണ് ഇന്ത്യൻ ടീം. ഈ സാഹചര്യത്തിൽ ഇന്ത്യൻ ഇലവൻ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.

മലയാളി താരം സഞ്ജു സാംസണില്ലാതെയാണ് ചോപ്ര തന്റെ ഇലവനെ തിരഞ്ഞെടുക്കുന്നത്. ഉപനായകനായി ശുഭ്മാൻ ഗിൽ ടീമിലേക്ക് തിരിച്ചെത്തിയത് സഞ്ജുവിന്റെ ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടുത്താൻ സാധ്യതയുള്ളതാക്കി മാറ്റിയിരുന്നു. ഗില്ലുള്ളത് കൊണ്ട് തന്നെയാണ് സഞ്ജുവിനെ തന്റെ ടീമിൽ ഉൾപ്പെടുത്താത്തതെന്ന് മുൻ ചോപ്രയും പറഞ്ഞു.

'ഞാൻ അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ എന്നിവരെ വെച്ച് തുടങ്ങും. ഗിൽ ഉപനായകനായത് കൊണ്ടാണ് സഞ്ജുവിനെ ഇറക്കാത്തത്. സൂര്യകുമാർ യാദവും തിലക് വർമയും മൂന്നിലും നാലിലും ഇറങ്ങും. അത് കഴിഞ്ഞ് ഹാർദിക്ക് പാണ്ഡ്യ, ജിതേഷ് ശർമ ശിവം ദുബെ, എന്നിവരും ഇറങ്ങും. ഇടം കയ്യൻ ബാറ്ററെ വേണമെന്നുള്ളപ്പോൽ ദുബെയെ പ്രമോട്ട് ചെയ്യാം.

എട്ടാമനായി അക്‌സർ. ബാറ്റിങ്ങ് തകർന്നാൽ അവന് ടോപ് ഓർഡറിൽ കളിക്കും. ആവശ്യം വന്നാൽ അവനെകൊണ്ട് പവർപ്ലേയിൽ ബോൾ ചെയ്യിപ്പിക്കാം. അതിന് ശേഷം വരുൺ ചക്രവർത്തിയാണ് എന്റെ ടീമിലുണ്ടാകുക. രണ്ട് പേസർമാരായി അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും കളിക്കും. ഇതാണ് എന്റെ ഇലവൻ,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.

ഒമാൻ, യുഎഇ പോലുള്ള രാജ്യങ്ങൾക്കെതിരെ ബുംറക്ക് പകരം ഹർഷിത് റാണയെ കളിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Akash Chopra selects India's Playing eleven in IPl omitting Sanju Samson

dot image
To advertise here,contact us
dot image