
മലയാളികൾക്ക് സുപരിചിതനായ നടനാണ് കുഞ്ചൻ. നിരവധി വേഷങ്ങൾ അദ്ദേഹം മലയാള സിനിമയിക്ക് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം ഓർത്തെടുകയാണ് അദ്ദേഹം. ഇരുവരുടെയും കുടുംബം ഒത്താണ് സിനിമ കാണാൻ പോയതെന്നും അവിടെവെച്ച് തന്റെ ഭാര്യയോട് മോശമായി പെരുമാറാൻ ശ്രമിച്ച ഒരാളെ അടയ്‌ക്കേണ്ടി വന്നുവെന്നും അത് കണ്ട മമ്മൂക്ക പേടിച്ചുവെന്നും കുഞ്ചൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'സിബിഐ ഡയറികുറിപ്പ് എന്ന സിനിമ കാണാൻ ഞങ്ങൾ തിയേറ്ററിൽ പോയി. മമ്മൂട്ടിയും ഡെന്നി ജോസഫും ഞങ്ങളുടെ കുടുംബവുമുണ്ടായിരുന്നു. ഷെണായീസ് തിയേറ്ററിലായിരുന്നു പാേയിരുന്നത്. ഞാൻ മമ്മൂക്കയോട് പറഞ്ഞു സിനിമ കഴിയും മുന്നേ പോകാമെന്ന്. നമ്മുടെ നാട് ആണ് പേടിക്കണം വേഗം ഇറങ്ങാം എന്ന് ഞാൻ പറഞ്ഞു. നമ്മുടെ നാട് അല്ലേ എന്തിനാ ഇത്ര നേരത്തെ പേടിച്ച് ഇറങ്ങുന്നതെന്ന് മമ്മൂക്ക ചോദിച്ചു. താൻ അവിടെ ഇരിക്ക് എന്നും പറഞ്ഞു.
പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒരാൾ എന്റെ ഭാര്യയോട് മോശമായി പെരുമാറാൻ വേണ്ടി വന്നു. ഞാൻ അയാളെ എനിക്ക് തോന്നിയ വിധത്തിൽ പെരുമാറി. സാഹചര്യം ആണ് അല്ലാതെ റൗഡി ആയിട്ടല്ല. ആളുകൾ വന്നു കൂടി പിന്നീട് അയാൾ എയറിൽ ആയിരുന്നു. ഇത് കണ്ട് മമ്മൂട്ടി കാറിൽ ഇരുന്ന് വിറച്ചു കൊണ്ട് ചോദിച്ചു. താൻ എന്തൊരു ആളാണ് എന്ന്,' കുഞ്ചൻ പറഞ്ഞു.
Content Highlights: Kunchan shares his experience of going to watch a movie with Mammootty