ലാലേട്ടൻ കിന്നാരത്തുമ്പികൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, ഇനി 'ഷക്കീല'യായി അഭിനയിക്കില്ല; ഷക്കീല

ഷക്കീല എന്ന വേഷത്തിൽ ഒരു സിനിമയിലും അഭിനയിക്കില്ലെന്നും അത് ബോർ ആണെന്നും നടി പറഞ്ഞു

ലാലേട്ടൻ കിന്നാരത്തുമ്പികൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, ഇനി 'ഷക്കീല'യായി അഭിനയിക്കില്ല; ഷക്കീല
dot image

മോഹൻലാലിലെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. വർഷങ്ങൾക്ക് ശേഷം റീ റീലീസ് ആയി എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളികളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി സീനുകൾ സിനിമയിൽ ഉണ്ടായിരുന്നു. അതിൽ ഒന്നായിരുന്നു നടി ഷക്കീലയുടെ സീൻ. മോഹൻലാൽ ചിത്രമാണെന്ന് മാത്രമാണ് തനിക്ക് അറിയാമായിരുന്നതെന്നും ലാലേട്ടനൊപ്പം ഡയലോഗ് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഷക്കീല പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഛോട്ടാ മുംബൈ ലാലേട്ടൻ ചിത്രമാണെന്ന് അറിയാം. സ്ക്രിപ്റ്റ് എനിക്ക് അറിയില്ല, ഒരു സീൻ മാത്രമാണ് അഭിനയിക്കാൻ ഉള്ളത് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ആ സീനിൽ അദ്ദേഹം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. അദ്ദേഹം ആ സീനിൽ എന്നോട് ഡയലോഗ് പറയുണ്ട്. ഞാൻ കിന്നാരത്തുമ്പി മൂന്ന് തവണ കണ്ടുവെന്ന്. സാർ അത് വേണ്ട എന്ന് പറഞ്ഞപ്പോൾ ഇല്ല ഞാൻ സിനിമ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്കും നല്ല മനുഷ്യനാണ് അദ്ദേഹം. മോഹൻലാൽ ഒരു സൂപ്പർ സ്റ്റാർ ആയിട്ട് കൂടി അങ്ങനെ പറഞ്ഞു,' ഷക്കീല പറഞ്ഞു.

താൻ ഇനി ഷക്കീല എന്ന വേഷത്തിൽ ഒരു സിനിമയിലും അഭിനയിക്കില്ലെന്നും അത് ബോർ ആണെന്നും നടി കൂട്ടിച്ചേർത്തു. ' ഷക്കീല എന്ന പേരിൽ ഇനി ഒരു ചിത്രത്തിലും അഭിനയിക്കില്ല. കാരണം അത് ഭയങ്കര ബോർ ആണ്. എനിക്കും ബോർ അടിച്ചു. 'അമ്മ, സഹോദരി, പാട്ടി, അമ്മമ്മ തുടങ്ങിയ വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം,' ഷക്കീല പറഞ്ഞു.

രാവണ പ്രഭു, രാക്ഷസ രാജാവ്, രാക്ഷസ രാജ്ഞി തുടങ്ങി മൂന്ന് സിനിമകൾ ഒരേ ദിവസമായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങൾക്കൊപ്പം റീലീസ് ചെയ്തിട്ടും അന്ന് വിജയം ഉണ്ടാക്കാൻ രാക്ഷസ രാജ്ഞി എന്ന സിനിമയ്ക്ക് കഴിഞ്ഞിരുന്നുവെന്നും എന്നാൽ അത് അത്ര നല്ല കാര്യമായി തോന്നിയിരുന്നില്ലെന്നും ഷക്കീല പറഞ്ഞു. പടം വിജയിപ്പിക്കാനുള്ള പ്രൊഡ്യൂസറിന്റെ തന്ത്രമാണ് അതെന്നും ഷക്കീല കൂട്ടിച്ചേർത്തു.

Content Highlights: Shakeela shares her experience in the movie Chotta Mumbai

dot image
To advertise here,contact us
dot image