
തുറവൂർ: ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ കള്ളുഷാപ്പ് തുറന്നതിൽ കേസ്. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡിലെ ടിഎസ് 20-ാം നമ്പർ വല്ലത്തോട് കള്ളുഷാപ്പിനെതിരെയാണ് കുത്തിയതോട് എക്സൈസ് കേസെടുത്തത്. ജീവനക്കാരനായ വല്ലേത്തോട് തുരുത്തുങ്കൽ വീട്ടിൽ ശിവദാസ(73)നെ ഒന്നാം പ്രതിയാക്കിയും ഷാപ്പ് ലൈസൻസി തിരുമലഭാഗം സബിതാ ഭവനത്തിൽ ശശി(75)യെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. 38 ലിറ്റർ കള്ളും 2,450 രൂപയും പിടിച്ചെടുത്തു.
Content Highlights: Case filed for opening a toddy shop on Sree Narayana Guru Jayanti