
ചുണ്ടുകളുടെ സൗന്ദര്യം വർധിപ്പിക്കാൻ പലതരം മാർഗങ്ങളാണ് പലരും സ്വീകരിക്കുന്നത്. ഒരു ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത രീതികളും ആളുകൾ ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. ലിപ്പ് ഫില്ലിംഗ് ചെയ്ത ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കുന്ന രീതികളും നിലവിലുണ്ട്. ഫുള്ളർ, പ്ലമ്പ് ചുണ്ടുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇത്തരം ചുണ്ടുകൾ ഉണ്ടാവാൻ എന്തു മാർഗവും ചെയ്യാൻ തയ്യാറാവുന്നതിന് ഉള്ള ഒരു ഉദാഹരണമാണ് പറയാൻ പോകുന്നത്. സോഷ്യൽ മീഡിയയും ബ്യൂട്ടി ഇൻഫ്‌ളുവൻസർമാരും വമ്പൻ പ്രൊമോഷനാണ് ഫുള്ളർ ലിപ്‌സിന് നൽകുന്നത്. വീട്ടിൽ തന്നെ ഫുള്ളർ ലിപ്‌സ് സൃഷ്ടിക്കാനുള്ള മാർഗങ്ങൾ പരീക്ഷിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
ഇതിലെ ഡൂ ഇറ്റ് യുവർസെൽഫ് രീതിയിൽ വൈറലായ രീതിയാണ് ചുണ്ടിൽ പച്ചമുളക് തേക്കുക എന്നത്. എന്നാൽ ഇത്തരം അബദ്ധങ്ങൾ കാണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദർ അടക്കം ചൂണ്ടിക്കാണിക്കുന്നത്.
ചുണ്ടിൽ പച്ചമുളക് തേക്കുന്നത് നല്ല എരിവ് ഉണ്ടാക്കും. ചുണ്ട് കത്തുന്നത് പോലൊരു അനുഭവമാകും ഉണ്ടാവുക. ഇത് താത്കാലികമായ ചുണ്ട് വീർത്ത് വരാനും തടച്ചിരിക്കാനും കാരണമാകും. ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് തന്നെ റിസൾട്ട് തരുമെങ്കിലും ഒട്ടും സുരക്ഷിതമല്ല ഇത്തരം രീതിയെന്ന് മുംബൈയിൽ സ്‌കിൻ കെയർ ക്ലിനിക്ക് നടത്തുന്ന ഡോ ഷെരീഫ ചോസ് പറയുന്നു.
നല്ലതിനെക്കാൾ കൂടുതൽ മോശം അവസ്ഥയിലേക്കാണ് ഇത്തരം രീതികൾ പരീക്ഷിക്കുന്നത് നിങ്ങളെ കൊണ്ടെത്തിക്കുക. കാപ്‌സൈസിനാൽ സമ്പുഷ്ടമാണ് മുളക്. ഇത് ത്വക്കിനെയും മ്യൂക്കസ് മെമ്പറൈനേയും ബുദ്ധിമുട്ടിക്കും. മുളക് ചുണ്ടിൽ തേക്കുമ്പോൾ നന്നായി എരിയുന്നതിന് പുറമേ ചുണ്ട് ചുവക്കാനും തൊലി ഇളകാനും ഇടയാക്കും. സെൻസിറ്റീവ് സ്‌കിന്നും അലർജിയുമൊക്കെ ഉള്ളവരാണെങ്കിൽ റാഷസുകളും ദീർഘകാലം നീണ്ടുനിൽക്കുന്ന പിഗ്മെന്റേഷനും വരുമെന്നും ഡോക്ടർ ഓർമപ്പെടുത്തുന്നു.
മൃദുവായ ശരീരഭാഗങ്ങളിൽ ഇത്തരം രീതികൾ പരീക്ഷിക്കുന്നതിന് ആളുകളിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർ പറയുന്നു. ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് വിചാരിക്കുന്ന ഇത്തരം രീതികൾ ചില ജീവിതാവസാനം വരെ ദുഃഖിക്കേണ്ട സാഹചര്യം സൃഷ്ടിച്ചേക്കാം. അതിനാൽ ഈ രീതി ഒഴിവാക്കണമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്. ഇനി ഫുള്ളർ ലിപ്പുകൾ വേണമെന്ന ആഗ്രഹം അത്രയും തീവ്രമാണെങ്കിൽ നിങ്ങൾ ഒരു ഡർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാകും ഉത്തമമെന്നും ഡോക്ടർ ഓർമിപ്പിക്കുന്നു. ഇതിനായി സുരക്ഷിതമായ രീതികളാണ് നിലവിലുള്ളത്. ഹൈആലുറോണിക്ക് ആസിഡ് ഫില്ലറുകൾ നാച്ചുറൽ ലുക്ക് തരുന്നതിനൊപ്പം സുരക്ഷിതവുമാണ്. ഒരു മികച്ച ഡോക്ടറിന് നിങ്ങളുടെ സ്‌കിൻ ടൈപ്പ് അനുസരിച്ച് കൃത്യമായ നിർദേശം നൽകാൻ കഴിയും. നിങ്ങളുടെ ആരോഗ്യം ബലികൊടുത്ത് അബദ്ധം കാണിക്കരുത്. ചുണ്ടുകൾക്ക് സംരക്ഷണമാണ് ആവശ്യം അല്ലാതെ പരീക്ഷണങ്ങളല്ല. വിദഗ്ദരുടെ പിന്തുണയില്ലാത്ത ഒരു രീതികളും വെറുതെ പരീക്ഷിച്ച് ആരോഗ്യം ഇല്ലാതാക്കരുത്. മറ്റേത് ശരീരഭാഗങ്ങൾ പോലെയും പ്രധാനപ്പെട്ടതാണ് ചുണ്ടുകളുമെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു.
Content Highlights: Never use grren chilies to get fuller Plumper Lips