
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ ആശങ്കയാണ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ അതോ ജിതേഷ് ശർമ കളിക്കുമോ എന്നുള്ളത്. കഴിഞ്ഞ കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണ് ഇത്. ശുഭ്മാൻ ഗിൽ ഉപനായകനായി ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് സഞ്ജു ഓപ്പണിങ് റോളിൽ നിന്നും മാറേണ്ടി വരുമോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നത്.
ഗിൽ എത്തിയതോടെ സഞ്ജു ഡൗൺ ഓർഡറിൽ കളിക്കാനാണ് സാധ്യതകളെന്നായിരുന്നു ചർച്ചകൾ. എന്നാൽ സഞ്ജു മൂന്നാമനായി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം ഓപ്പണിങ് റോളിൽ തന്നെ കളിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി. ശുഭ്മാൻ ഗില്ലിനെ വേറെ ആർക്കേലും പകരം കളിപ്പിക്കണമെന്നും സഞ്ജു ടോപ് ഓർഡറിൽ തന്നെ കളിക്കണമെന്നും ശാസ്ത്രി പറഞ്ഞു.
'ഇന്ത്യക്കായി ടി-20യിൽ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. അവനെ മാറ്റി ഇറങ്ങാൻ ശുഭ്മാൻ ഗില്ലിന് പോലും പാടായിരിക്കും. ഗിൽ വേറെ ആർക്കെങ്കിലും പകരം വരട്ടെ. സഞ്ജു ഓപ്പണറായി തന്നെ തന്നെ തുടരണം. ഇത്രയും നാൾ അവൻ എന്താണ് ടോപ് ഓർഡറിൽ ചെയ്തത് അത് തന്നെ തുടരട്ടെ.
അവൻ സെഞ്ച്വറിയെല്ലം അടിച്ച് സ്ഥിരതയോടെ കളിച്ച ബാറ്ററാണ്. അവന്റെ റോൾ മാറ്റേണ്ട ആവശ്യമില്ല,' ശാസ്ത്രി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സഞ്്ജുവിനും ജിതേഷ് ശർമക്കും ഒരുപോലെ ടീമിൽ കളിക്കാമെന്നും ശാസ്ത്രി പറയുന്നു. എന്തായാലും സഞ്ജുവിനെ ഒരിക്കലും ആദ്യ മൂന്നിൽ നിന്നും മാറ്റരുതെന്നും അവിടെയാണ് സഞ്ജു കളി ജയിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights- Ravi Shastri says Sanju Samson Should Play at top 3 no matter what