
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണി സിനിമയിലേക്ക് അരങ്ങേറ്റം നടത്തുവാണോ? അതിനുള്ള സാധ്യതകൾ തള്ളി കളയാനകില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ സൂചിപ്പിക്കുന്നത്. നടൻ ആർ മാധവൻ പങ്കുവെച്ച് 'ദി ചെയ്‌സ്' എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടിന്റെ ടീസറിലാണ് ധോണി പ്രത്യക്ഷപ്പെടുന്നത്.
ഒരു മിഷന് പോകുന്ന രണ്ട് ഫൈറ്റർമാരായാണ് ധോണിയും മാധവനും എത്തുന്നത്. എതിരാളികളുമായി ഇരുവരും ഫൈറ്റ് ചെയ്യുന്നതും ടീസറിൽ കാണാം. എന്നാൽ ഇത് ഒരു സിനിമയാണോ അതോ പരസ്യമാണോ എന്ന് വ്യക്തമല്ല. ടാസ്‌ക് ഓഫീസർമാരുടെ വേഷത്തിലാണ് ധോണിയും മാധവനുമെത്തുന്നത്. 'രണ്ട് യോദ്ധാക്കൾ, ഒരു മിഷൻ' എന്ന് ടാഗ്‌ലൈനോടെയാണ് ടീസർ എത്തുന്നത്.
മാധവൻ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് വൈറലായിരുന്നു. ധോണി സിനിമയിലേക്കെത്തിയോ എന്ന തരത്തിലുള്ള ഒരുപാട് ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്. വാസൻ ബാല സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ദി ചെയ്‌സ്.
നിരവധി ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിച്ച ധോണി സിനിമയിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. ഗോട്ട് എന്ന ചിത്രത്തിൽ ധോണിയുടെ ഗ്രൗണ്ടിലെ വിഷ്വൽസ് ഉപയോഗിച്ചിരുന്നു. മികച്ച തിയേറ്റർ റെസ്‌പോൺസുകളായിരുന്നു ഇതിന് ലഭിച്ചത്.
Content Highlights- Ms Dhoni in a teaser with actor Madhavan