
ഈ വർഷത്തെ ബാലൺ ഡി ഓർ മത്സരാർത്ഥികളിൽ പ്രധാനിയാണ് ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ. താരത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യത്യസ്തമായി മറുപടി നൽകുകയാണ് റയൽ മാഡ്രിഡിന്റെ ഫ്രെഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. യമാൽ മികച്ച കളിക്കാരനാണെന്നും എന്നാൽ ബാലൺ ഡി ഓർ നേടാൻ താൻ പിന്തുണക്കില്ലെന്നും എംബാപ്പെ പറഞ്ഞു.
ആദ്യ 30 സ്ഥാനങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട യമാൽ ആദ്യ സ്ഥാനങ്ങളിൽ വരുമന്ന് ഉറപ്പുള്ള കാര്യമാണ്. 'ലാമിൻ യമാൽ മികച്ച കളിക്കാരനാണ് എന്നാൽ ബാഴ്‌സയിൽ അല്ലേ..അതിനാൽ എനിക്ക് ഒരുപാട് സംസാരിക്കാൻ സാധിക്കില്ല,'ബിൽഡിനോട് സംസാരിക്കവെ എംബാപ്പെ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കൊപ്പ്ം ലാലീഗ ടൈറ്റിലും കോപ്പ ഡെൽ റേയും േേൻ യമാലിന് സാധിച്ചിരുന്നു. എന്നാൽ പ്രധാന ട്രോഫികളൊന്നും നേടാൻ എംബാപ്പക്കും റയലിനും സാധിച്ചില്ല.
കഴിഞ്ഞ സീസണിൽ നാല് തവണയാണ് റയലും ബാഴ്‌സലോണയും ഏറ്റുമുട്ടിയത്. എന്നാൽ നാല് തവണയും യമാലിന്റെ ബാഴ്‌സ റയലിനെ തോൽപ്പിക്കുകയായിരുന്നു.
Content Highlights- Mbape Says Yamal is Good player But Cant Back him for Ballon D Or