
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ ആരംഭിക്കുകയാണ്. നാളെ രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഏഷ്യാ കപ്പിന് തുടക്കമാകുക. അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ഏഷ്യാ കപ്പ് വേദികളും മത്സരത്തിന്റെ സമയവും സംപ്രേക്ഷകരും തുടങ്ങിയ കാര്യങ്ങൾ ഇപ്രകാരമാണ്.
ദുബായ്, അബുദാബി എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് ടോസ് ഇടുന്നത്. എട്ട് മണിക്ക് മത്സരം ആരംഭിക്കും. ടെലിവിഷനിൽ സോണി സ്പോർട്സിന്റെ ഒന്ന്, രണ്ട്, നാല്, അഞ്ച് ചാനലുകളിൽ മത്സരം തത്സമയം കാണാൻ സാധിക്കും. ഡിജിറ്റൽ സംപ്രേക്ഷണം സോണി ലിവിനാണ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ മത്സരത്തിന്റെ കമൻ്ററി ആസ്വദിക്കാൻ സാധിക്കും.
സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യാകപ്പ് മത്സരങ്ങള്‍. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പേരാട്ടം നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.
Content Highlights: All about Asia Cup, When and Where to watch