ഷോഗണ്‍, പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്നീ ബ്രഹ്‌മാണ്ഡ സീരീസുകളിലെ നടന്‍ ജാര്‍വിസിന് ഇഷ്ടം മോഹന്‍ലാലിനെ

ഹോളിവുഡ് ഇതിഹാസങ്ങളായ ചാർളി ചാപ്ലിൻ, ബ്രൂണോ ഗാൻസ്, പീറ്റർ സെല്ലേഴ്സ് എന്നിവരുടെ പേരുകൾക്കൊപ്പം അദ്ദേഹം ഒരു സംശയവുമില്ലാതെ മോഹൻലാലിന്റെ പേരും പറഞ്ഞു

ഷോഗണ്‍, പീക്കി ബ്ലൈന്‍ഡേഴ്‌സ് എന്നീ ബ്രഹ്‌മാണ്ഡ സീരീസുകളിലെ നടന്‍ ജാര്‍വിസിന് ഇഷ്ടം മോഹന്‍ലാലിനെ
dot image

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആകർഷിച്ച 'ഷോഗൺ' എന്ന ബ്രഹ്മാണ്ഡ സീരീസിലെ നായകനും 'പീക്കി ബ്ലൈൻഡേഴ്സ്' എന്ന ഹിറ്റ് സീരീസിലെ ഒരു പ്രധാന കഥാപാത്രത്തേയും അവതരിപ്പിച്ച, ബ്രിട്ടീഷ്-അമേരിക്കൻ നടൻ 'കോസ്മോ ജാർവിസ്' , മലയാളികളുടെ മഹാനടൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.

'The Article Magazine' എന്ന വിദേശ മാഗസിന് നൽകിയ അഭിമുഖത്തിലാണ് കോസ്മോ ജാർവിസ് മനസ്സ് തുറന്നത്. ഇഷ്ടപ്പെട്ട അഭിനേതാക്കൾ ആരെല്ലാമാണെന്ന ചോദ്യത്തിന് മറുപടിയായി, ഹോളിവുഡ് ഇതിഹാസങ്ങളായ ചാർളി ചാപ്ലിൻ, ബ്രൂണോ ഗാൻസ്, പീറ്റർ സെല്ലേഴ്സ് എന്നിവരുടെ പേരുകൾക്കൊപ്പം അദ്ദേഹം ഒരു സംശയവുമില്ലാതെ മോഹൻലാലിന്റെ പേരും പറഞ്ഞു. ലോകത്തെ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ മോഹൻലാൽ ഇടം നേടിയെന്നത് അദ്ദേഹത്തിന്റെ അതുല്യമായ അഭിനയപാടവത്തിനും, കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന കഴിവിനും കിട്ടിയ അംഗീകാരം കൂടിയാണ്.

cosmo jarvis

കേരളത്തിലെ പ്രേക്ഷകർക്ക് കോസ്മോ ജാർവിസിനെ ഒരുപക്ഷെ അത്ര പരിചിതനല്ലായിരിക്കാം. പക്ഷെ നിങ്ങൾ 'പീക്കി ബ്ലൈൻഡേഴ്സ്' എന്ന ജനപ്രിയ പരമ്പരയുടെ ആരാധകനാണെങ്കിൽ, അഞ്ചാം സീസണിൽ ടോമി ഷെൽബിയെ (കിലിയൻ മർഫി) ഞെട്ടിച്ച ബാർണി എന്ന കഥാപാത്രമായി വന്നത് കോസ്മോയാണെന്ന് ഓർത്തെടുക്കാൻ കഴിയും.

ഒരു യുദ്ധത്തിൽ മാനസികാസ്വാസ്ഥ്യം ബാധിച്ച ആ കഥാപാത്രത്തെ അതിസൂക്ഷ്മമായി അദ്ദേഹം അവതരിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് കരിയറിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തത് ഈ വർഷം പുറത്തിറങ്ങിയ 'ഷോഗൺ' എന്ന ജാപ്പനീസ് ചരിത്ര പരമ്പരയിലെ ജോൺ ബ്ലാക്ക്‌തോൺ എന്ന കഥാപാത്രമാണ്. ഈ രണ്ട് കഥാപാത്രങ്ങളെയും അദ്ദേഹം അവിസ്മരണീയമാക്കി.

അഭിനയത്തിൽ മാത്രമല്ല, സംഗീതത്തിലും കോസ്മോ ജാർവിസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'ഗേ പൈറേറ്റ്സ്' എന്ന ഗാനം യൂട്യൂബിൽ വലിയ ഹിറ്റായിരുന്നു. ഒരു ബഹുമുഖ പ്രതിഭയായ കോസ്മോ ജാർവിസ് മോഹൻലാലിന്റെ ആരാധകനായി മാറിയത് അദ്ദേഹം ഓരോ കഥാപാത്രങ്ങൾക്കും നൽകുന്ന ആഴം തിരിച്ചറിഞ്ഞതുകൊണ്ടാവാം. ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള കലാകാരന്മാരെ മോഹൻലാൽ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വാർത്ത. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നൽകുന്നു.

content highlights : Cosmo Jarvis stated that his favourite actor is Mohanlal

dot image
To advertise here,contact us
dot image