
ട്വന്റി-20 ക്രിക്കറ്റിലെ എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ഐപിഎല്ലിലും എക്കാലത്തെയും വലിയ താരങ്ങളെയെടുത്താൽ അവിടെയും ഗിൽ മുന്നിലുണ്ടാകും. എന്നാൽ പഞ്ചാബ് കിങ്‌സിന് വേണ്ടി ഐപിഎൽ കളിക്കുമ്പോൾ തനിക്ക് വിഷാദമുണ്ടായെന്ന് പറയുകയാണ് ഗെയ്ൽ.
കെഎൽ രാഹുൽ നായകനും അനിൽ കുംബ്ലെ കോച്ചുമായിരിക്കുന്ന സമയത്തായിരുന്നു ഇത്. താൻ കുംബ്ലെയെ വിളിച്ച് കരഞ്ഞെന്നും മാനസികമായി തകർന്നത് മൂലം അവിടുന്ന് ഇറങ്ങിയെന്നും ഗെയ്ൽ പറഞ്ഞു.
'എന്റെ ഐപിഎൽ പെട്ടെന്ന് അവസാനിച്ചു, പഞ്ചാബിൽ എനിക്ക് ഒരു അനാദരവാണ് ലഭിച്ചത്. സത്യസന്ധമായി പറയാം ലീഗിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത് ഒരു സീനിയ താരമായിട്ടും എന്നെ മര്യാദക്കല്ല അവിടെ ട്രീറ്റ് ചെയ്തത്. ടീമിന് ഒരുപാട് മൂല്യം കൊണ്ടുവന്നിട്ടും ഒരു കുട്ടിയെ പോലെയാണ് എന്നെ ട്രീറ്റ് ചെയ്തത്. പിന്നീട് എന്റെ തോളത്ത് ഒരുപാട് ഭാരമുള്ളത് പോലെ തോന്നി. അപ്പോഴാണ് ജീവിതത്തിൽ ആദ്യമായി വിഷാദം എന്താണെന്ന് അറിഞ്ഞത്. ഇത് എനിക്ക് പറ്റിയതല്ലെന്ന് എനിക്ക് തോന്നി.
ഇത് നമ്മുടെ ജോലിയാണെന്നൊക്കെ അറിയാനം എന്നാൽ ആസമയത്ത് പണം ഒന്നും ഒരു കാര്യമേ അല്ല, എങ്ങനെയെങ്കിലും സമാധാനത്തിൽ ഇരിക്കുക എന്നുള്ളായിരുന്നു. ആ വർഷം തന്നെയായിരുന്നു ലോകകപ്പ്. ഇത് എന്നെ കൊല്ലുവായിരുന്നു. മുംബൈക്കെതിരെയുള്ള മത്സരത്തിന് ശേഷം എനിക്ക് മനസിലായി ഇതിലൊന്നും കാര്യമില്ല ഞാൻ സ്വയം നശിക്കുകയാണെന്ന്.
അപ്പോൾ ഞാൻ കുംബ്ലെയെ വിളിച്ചു. സംസാരിക്കാൻ വിളിച്ചതായിരുന്നുവെങ്കിലും എനിക്ക് വലിയ ബ്രേക്ക്ഡൗണുകളുണ്ടായി. ഞാൻ ഒരുപാട് കരഞ്ഞു. അനിൽ കുംബ്ലെയിലും ഈ ഫ്രഞ്ചൈസിയിലും ഞാൻ അപ്പോൾ നിരാശനായിരുന്നു. ക്യാപ്റ്റൻ രാഹുൽ എന്നെ വിളിച്ച് നിൽക്കാൻ പറഞ്ഞിരുന്നു എന്നാൽ ഞാൻ ഇല്ലെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു,' ഗെയ്ൽ പറഞ്ഞു.
ഐപിഎല്ലിൽ 142 മത്സരത്തിൽ നിന്നും 148.92 സ്‌ട്രൈക്ക് റേറ്റിൽ 4965 റൺസാണ് ഗെയ്ൽ നേടിയത്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഗെയ്ൽ ആറ് സെഞ്ച്വറി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
Content Highlights- Chris Gayle shares His Bad experiences in Punajb Kings