ഇതാവണമെടാ വില്ലൻ, എന്താ പവർ! 'മദ്രാസി' റിലീസിന് പിന്നാലെ കയ്യടി നേടി വിദ്യുത് ജംവാൽ

വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്

ഇതാവണമെടാ വില്ലൻ, എന്താ പവർ! 'മദ്രാസി' റിലീസിന് പിന്നാലെ കയ്യടി നേടി വിദ്യുത് ജംവാൽ
dot image

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. അതേസമയം, സിനിമയുടെ റിലീസിന് പിന്നാലെ നായകനൊപ്പം പ്രശംസ നേടുകയാണ് വിദ്യുത് ജംവാൽ അവതരിപ്പിച്ച വിരാട് എന്ന വില്ലൻ കഥാപാത്രം.

നായകനെക്കാൾ വലിയ ഇൻട്രോയും ബിൽഡപ്പുമാണ് സംവിധായകൻ വിദ്യുതിന് നൽകിയതെന്നും ഗംഭീര പ്രകടനമാണ് നടന്റേതെന്നുമാണ് കമന്റുകൾ. വലിയ കയ്യടികളോടെയാണ് വിദ്യുതിന്റെ ഓരോ സീനുകളെയും കാണികൾ വരവേൽക്കുന്നത്. വിദ്യുതിന്റെ ആക്ഷൻ രംഗങ്ങൾ കണ്ടു അത്ഭുതപ്പെട്ടുപോയി, ഇനിയും ഇത്തരം കഥാപാത്രങ്ങളുമായി അദ്ദേഹം എത്തണം എന്നാണ് മറ്റു അഭിപ്രായങ്ങൾ. വിജയ് ചിത്രമായ തുപ്പാക്കിക്ക് ശേഷം എ ആർ മുരുഗദോസുമായി വിദ്യുത് വീണ്ടുമൊന്നിച്ച സിനിമയാണ് മദ്രാസി. അതേസമയം, നിരവധി പരാജയങ്ങൾക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങൾ. സിനിമയിലെ ആക്ഷൻ രംഗങ്ങളും പ്രധാന അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിൽക്കുന്നെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.

ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Content Highlights: Vidyut jammwal receives applause for his role in madhraasi

dot image
To advertise here,contact us
dot image