
സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ തകർന്നടിഞ്ഞ് ശ്രീലങ്ക. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കൻ സംഘം 17.4 ഓവറിൽ വെറും 80 റൺസിൽ എല്ലാവരും പുറത്തായി. മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസും സിക്കന്ദർ റാസയുമാണ് ലങ്കൻ തകർച്ച വേഗത്തിലാക്കിയത്.
നേരത്തെ ടോസ് നേടിയ സിംബാബ്‍വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ വൻ തകർച്ചയെയയാണ് ശ്രീലങ്ക നേരിട്ടത്. 20 റൺസെടുത്ത കാമിൽ മിശ്ര, 18 റൺസെടുത്ത ചരിത് അസലങ്ക, 15 റൺസെടുത്ത ദസൻ ശങ്ക എന്നിവർക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.
സിംബാബ്‍വെ ബൗളിങ് നിരയിൽ ബ്രാഡ് ഇവാൻസും സിക്കന്ദർ റാസയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബ്ലെസിങ് മുസറാബാനി രണ്ട് വിക്കറ്റും വീഴ്ത്തി. ഷോൺ വില്യംസ് ഒരു വിക്കറ്റും സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ശ്രമത്തിലാണ് സിംബാബ്‍വെ.
Content Highlights: Sri Lanka All out for 80 in 17.4 overs