ശ്രീലങ്കയെ തകർത്ത് സിംബാബ്‍വെ; രണ്ടാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റ് വിജയം

പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചു

ശ്രീലങ്കയെ തകർത്ത് സിംബാബ്‍വെ; രണ്ടാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റ് വിജയം
dot image

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ സിംബാബ്‍വെയ്ക്ക് ജയം. അഞ്ച് വിക്കറ്റിനാണ് സിംബാബ്‍വെ ലങ്കൻ പടയെ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 17.4 ഓവറിൽ വെറും 80 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 14.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ‌ ശ്രീലങ്ക ലക്ഷ്യത്തിലെത്തി. പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ചു. ഇതോടെ നാളെ നടക്കുന്ന മൂന്നാം മത്സരം വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

നേരത്തെ ടോസ് നേടിയ സിംബാബ്‍വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ വൻ തകർച്ചയെയയാണ് ശ്രീലങ്ക നേരിട്ടത്. 20 റൺസെടുത്ത കാമിൽ മിശ്ര, 18 റൺസെടുത്ത ചരിത് അസലങ്ക, 15 റൺസെടുത്ത ദസൻ ശങ്ക എന്നിവർക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.

സിംബാബ്‍വെ ബൗളിങ് നിരയിൽ ബ്രാഡ് ഇവാൻസും സിക്കന്ദർ റാസയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബ്ലെസിങ് മുസറാബാനി രണ്ട് വിക്കറ്റും വീഴ്ത്തി. ഷോൺ വില്യംസ് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വെയ്ക്കും തകർച്ച നേരിട്ടു. ബ്രയാൻ ബെന്നറ്റ് 19, തടിവാനശേ മരുമണി 17, ഷോൺ വില്യംസ് പൂജ്യം, ക്യാപ്റ്റൻ സിക്കന്ദർ റാസ രണ്ട്, ടോണി മുനിയോങ്ക മൂന്ന് എന്നിവരുടെ വിക്കറ്റുകൾ സിംബാബ്‍വെയ്ക്ക് നഷ്ടമായി. എങ്കിലും പുറത്താകാതെ 20 റൺസെടുത്ത റയാൻ ബർൾ, പുറത്താകാതെ 21 റൺസെടുത്ത തഷിംഗ മുസെകിവ എന്നിവരുടെ മികവിൽ സിംബാബ്‍വെ ലക്ഷ്യത്തിലെത്തി.

Content Highlights: Zimbawe defeated Sri Lanka in the second T20I

dot image
To advertise here,contact us
dot image