'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് അസാമാന്യനായ ഓപ്പണര്‍!'; സിഎസ്‌കെയിലെ മുന്‍ സഹതാരത്തെ കുറിച്ച് പുജാര

'എനിക്ക് അദ്ദേഹവുമായി ഒരുപാട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാൻ സാധിച്ചു'

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് അസാമാന്യനായ ഓപ്പണര്‍!'; സിഎസ്‌കെയിലെ മുന്‍ സഹതാരത്തെ കുറിച്ച് പുജാര
dot image

കരിയറില്‍ തനിക്കൊപ്പം കളിച്ചിട്ടുള്ള ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ഓപ്പണറെ തെരഞ്ഞെടുത്തിരിക്കുകയാണ് ഈയടുത്ത് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം ചെതേശ്വര്‍ പുജാര. മുന്‍ ഇന്ത്യന്‍ ഓപ്പണറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിൽ പുജാരയുടെ സഹതാരവുമായിരുന്ന മുരളി വിജയ്‌യെയാണ് താരം തെരഞ്ഞെടുത്തത്. മുരളി വിജയ്‌ ഒരു അസാധാരണ ഓപ്പണറാണെന്നും അദ്ദേഹം പറഞ്ഞു.

‘മുരളി വിജയ് ഒരു അസാമാന്യനായ ഓപ്പണറാണ്. എന്റെ ക്രിക്കറ്റ് കരിയറില്‍ ഞാന്‍ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഓപ്പണറാണ് അദ്ദേഹം. മൂന്നാം നമ്പറിലാണ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു മികച്ച ഓപ്പണറെയാണ് ആഗ്രഹിക്കുക. എനിക്ക് അദ്ദേഹവുമായി ഒരുപാട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാൻ സാധിച്ചു. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളാണ് വിജയ്,’ സ്‌പോര്‍ട്‌സ് ടുഡേയോട് സംസാരിക്കവേ പൂജാര പറഞ്ഞു.

ഇന്ത്യയുടെ താരമായ മുരളി വിജയ് 61 ടെസ്റ്റുകളും 17 ഏകദിനങ്ങളും 9 ടി20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലിൽ വർഷങ്ങളോളം ചെന്നൈ സൂപ്പർ കിംഗ്‌സിനായി (സിഎസ്‌കെ) കളിച്ച താരം നിലവിൽ ടീമിന്റെ ഭാഗമായിരുന്നില്ല.

മുരളി വിജയ്, ചെതേശ്വർ പുജാര

അതേസമയം ഓഗസ്റ്റ് 24 ഞായറാഴ്ചയാണ് പുജാര ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളായിരുന്നു പൂജാര. 37 കാരനായ പൂജാര 103 ടെസ്റ്റുകളിൽ നിന്ന് 43.60 ശരാശരിയിൽ 7195 റൺസ് നേടിയിട്ടുണ്ട്, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 10.20 ശരാശരിയിൽ 51 റൺസും നേടി.

Content Highlights: Cheteshwar Pujara Picks EX-CSK Batter As One Of The Best Openers He Played With

dot image
To advertise here,contact us
dot image