ഇതെങ്ങോട്ടാണ് ഈ പോക്ക്!, ആദ്യം നിവിൻ പോളി ഇപ്പോ രവി മോഹൻ; വമ്പൻ കാസ്റ്റുമായി LCU ചിത്രം 'ബെൻസ്'

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലനായിട്ടാണ് നിവിൻ എത്തുന്നത്

ഇതെങ്ങോട്ടാണ് ഈ പോക്ക്!, ആദ്യം നിവിൻ പോളി ഇപ്പോ രവി മോഹൻ; വമ്പൻ കാസ്റ്റുമായി LCU ചിത്രം 'ബെൻസ്'
dot image

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെന്‍സ്. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ബെന്‍സില്‍ രാഘവ ലോറന്‍സിനൊപ്പം രവി മോഹനും ഒരു പ്രധാന വേഷത്തില്‍ എത്താനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോറന്‍സിനൊപ്പെം അതേ പ്രാധാന്യമുള്ള നായക കഥാപാത്രത്തെയാണ് രവി മോഹനും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ ലോകേഷ് കനകരാജ് നടനോട് നേരിട്ട് കഥ നരേറ്റ് ചെയ്‌തെന്നും കഥ ഇഷ്ടമായ രവി മോഹന്‍ സിനിമ ചെയ്യാന്‍ തയ്യാറായി എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആയ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമയാണ് ബെന്‍സ്. ഇതോടെ രവി മോഹനും എല്‍സിയുവില്‍ എത്തുമെന്നാണ് സൂചന. ഇനി വരാനിരിക്കുന്ന കൈതി 2, വിക്രം 2 എന്നീ സിനിമകളിലും രവി മോഹനും ഭാഗമായേക്കും.

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലനായിട്ടാണ് നിവിൻ എത്തുന്നത്. നിവിനെ അവതരിപ്പിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. വലിയ സ്വീകരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍ ആണ്.

Content Highlights: Ravi mohan to join LCU film Benz

dot image
To advertise here,contact us
dot image