
കെ സി എല്ലിലെ ഇന്നത്തെ രണ്ടാം പോരാട്ടത്തിൽ ആലപ്പി റിപ്പിൾസിനെ 44 റൺസിന് തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർ. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ആലപ്പി റിപ്പിൾസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് മാത്രമേ നേടാനായുള്ളൂ.
ആലപ്പിക്ക് വേണ്ടി ജലജ് സക്‌സേന 33 പന്തിൽ 43 റൺസ് നേടി. മുഹമ്മദ് അസ്ഹറുദ്ധീൻ 21 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. കാലിക്കറ്റിന് വേണ്ടി മോനു കൃഷ്ണ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് വേണ്ടി അഖിൽ സ്കറിയ 45 റൺസും രോഹൻ കുന്നുമ്മൽ 31 റൺസും നേടി. മനു കൃഷ്ണൻ(26), പി അൻഫൽ(20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlights- Saxena's fight in vain; Calicut Globestar defeats Alleppey Ripples