'നാലാം നമ്പറിൽ എന്റെ ജോലി എളുപ്പമാക്കിയതിന് നന്ദി' വിരമിച്ച പൂജാരയ്ക്ക് ആശംസകളുമായി കോഹ്‌ലി

ഓഗസ്റ്റ് 24 ഞായറാഴ്ചയാണ് പൂജാര ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

dot image

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ താരം ചേതേശ്വർ പൂജാര വിരമിച്ചിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളായിരുന്നു പൂജാര.

ടെക്‌നിക്കിനെയും ടെസ്റ്റിനെയും റിഡിഫൈൻ ചെയ്ത താരമായിരുന്നു പൂജാര. ബാറ്റിങ്ങിന്റെ രീതികൾ മാറിയ കാലത്തും പരമ്പരാഗത ടെസ്റ്റ് ബാറ്റിങ് ശൈലിയായിരുന്നു പുജാര പിന്തുടർന്നത്.

ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടി പുകഴ്ത്തുകയാണ് ദീർഘ കാലം സഹതാരമായിരുന്ന സൂപ്പർ താരം വിരാട് കോഹ്‌ലി.


മൂന്നാം നമ്പറിൽ നങ്കൂരമിട്ട് കളിക്കുന്ന പുജാര നാലാം നമ്പറിലിറങ്ങുന്ന തനിക്ക് ജോലി എളുപ്പമാക്കിയെന്നും സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ അദ്ധേഹത്തിന്റെ പിന്തുണ ഏറെ ഉപകാരപ്പെട്ടെന്നും കോഹ്‌ലി പറഞ്ഞു.

ഓഗസ്റ്റ് 24 ഞായറാഴ്ചയാണ് പൂജാര ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 37 കാരനായ പൂജാര 103 ടെസ്റ്റുകളിൽ നിന്ന് 43.60 ശരാശരിയിൽ 7195 റൺസ് നേടിയിട്ടുണ്ട്, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 10.20 ശരാശരിയിൽ 51 റൺസും നേടി.

Content Highlights- Kohli congratulates Pujara on his retirement

dot image
To advertise here,contact us
dot image