ആശങ്കകള്‍ അകലുന്നു? ഐഎസ്എല്ലിന് ഒക്ടോബറില്‍ തുടക്കമാകുമെന്ന് റിപ്പോർട്ട്

2025-26 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന റിപ്പോർട്ടുകളാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്

ആശങ്കകള്‍ അകലുന്നു? ഐഎസ്എല്ലിന് ഒക്ടോബറില്‍ തുടക്കമാകുമെന്ന് റിപ്പോർട്ട്
dot image

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ (ഐഎസ്എൽ) ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും അകലുന്നതായി സൂചന. 2025-26 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുമെന്ന റിപ്പോർട്ടുകളാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. ഈ വർഷത്തെ ഐഎസ്‍എൽ മത്സരങ്ങൾ‌ക്ക് ഒക്ടോബർ അവസാനവാരം തുടക്കമാകുമെന്നാണ് റിപ്പോർട്ട്‌.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും കൊമേഴ്സ്യൽ പങ്കാളികളായ എഫ് എസ്‌ ഡില്ലും ഐ എസ്‌ എൽ ആരംഭിക്കുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായും ഒക്ടോബർ 24 ന് ലീഗ് ആരംഭിക്കാനാണ് സാധ്യത എന്നുമാണ് റിപ്പോർട്ട്‌. ഒക്ടോബർ അവസാന സമയം മുതലുള്ള മൈതാനങ്ങളുടെ ലഭ്യത അന്വേഷിച്ചറിയാന്‍ ഐഎസ്എല്‍ ക്ലബ്ബുകളോട് സംഘാടകർ ആവശ്യപ്പെട്ടതായാണ് വിവരം. 2025-26 സീസൺ ഐ എസ് എല്ലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചനകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ലീഗിന്റെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയത്.

2025 സെപ്റ്റംബറിൽ ഐഎസ്എൽ തുടങ്ങുമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ, ഡിസംബറിൽ കരാർ അവസാനിക്കും എന്നത് ലീഗിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കി. എന്നാൽ ഐഎസ്എൽ പന്ത്രണ്ടാം സീസൺ നടക്കുമെന്ന് എഐഎഫ്എഫ് പ്ര​സി​ഡ​ന്‍റ് ക​ല്യാ​ൺ ചൗ​ബേ അറിയിച്ചിരുന്നു.

Content Highlights: Indian Super League 2025-26 Likely To Kick Off In Last Week Of October: Report

dot image
To advertise here,contact us
dot image