പടിയിറങ്ങുന്നത് ടെസ്റ്റ് ഇതിഹാസം! വിരമിക്കൽ പ്രഖ്യാപനവുമായി ചേത്വേശ്വർ പൂജാര

103 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. 103 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 43.6 ശരാശരിയിൽല നിന്ന് 7195 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിൽ കുറിച്ചത്. 19 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു. അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത് 2013ൽ.

സോഷ്യൽ മീഡിയയിലൂടെയാണ് പൂജാര തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 'ഇന്ത്യൻ ജേഴ്‌സി അണിയുന്നതും ദേശിയ ഗാനം ആലപിക്കുന്നതുമെല്ലാം ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമാണ്. എന്നാലും എല്ലാ നല്ല കാര്യത്തിനും അന്ത്യം വേണമെന്നാണല്ലോ. ഏറ്റവു നന്ദിയുമായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നു,' എക്‌സിൽ കുറിച്ചു.

Content Highlights- Cheteshwar Pujara announces retirement from all forms of cricket

dot image
To advertise here,contact us
dot image