
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ റെഡ്ഡിറ്റിൽ തന്റെ ആരാധകരുമായി സംവദിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ‘ആസ്ക് മി എനിത്തിംഗ്’ സെഷനിലൂടെ ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് വളരെ രസകരമായ രീതിയിലാണ് സച്ചിൻ ഉത്തരം നൽകിയിരുന്നത്. അതിനിടെ താൻ കളിച്ചിരുന്ന കാലത്തെ രസകരവും കേൾക്കാത്തതുമായ നിരവധി കഥകൾ പങ്കുവെക്കുകയും ചെയ്തു.
ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറയവേ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തുമായുള്ള കടുത്ത മത്സരത്തെക്കുറിച്ചും സച്ചിൻ സംസാരിച്ചു. ഒരു ബോളറുടെ താളം തെറ്റിക്കാൻ മനപ്പൂർവ്വം തെറ്റായ ഷോട്ട് കളിച്ചിട്ടുണ്ടോ എന്നായിരുന്നു ആരാധകരിൽ ഒരാൾ സച്ചിനോട് ചോദിച്ചത്. “അതെ, പല അവസരങ്ങളിലും ബോളറുടെ താളം തെറ്റിക്കാൻ ഞാൻ അപകടകരമായ ഷോട്ടുകൾ കളിച്ചിട്ടുണ്ട്. 2000ൽ നെയ്റോബിയിൽ മഗ്രാത്തിനെതിരെയാണ് അത്തരമൊന്ന് എന്റെ മനസ്സിൽ വരുന്നത്” ചോദ്യത്തിന് മറുപടിയായി സച്ചിൻ കുറിച്ചു.
ഓസ്ട്രേലിയയ്ക്കെതിരായ 2000 ലെ ഐസിസി നോക്കൗട്ട് ട്രോഫിയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തെക്കുറിച്ചാണ് സച്ചിൻ ഇവിടെ പരാമർശിച്ചത്. അന്നത്തെ മത്സരത്തിൽ സൗരവ് ഗാംഗുലിയുമായി ചേർന്ന് 66 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്താൻ സച്ചിന് സാധിച്ചിരുന്നു.
Content Highlights: Former Indian player Sachin Tendulkar revealed his toughest battles against Glenn McrGath