
കൊച്ചമ്മിണീസ് കറിപൗഡര്‍ ഉപയോഗിച്ച് എള്ള് ചിക്കന്‍ തേങ്ങാ കൊത്ത് വരട്ട് തയ്യാറാക്കാം
ആവശ്യമുള്ളസാധനങ്ങള്‍
ചിക്കന്‍ 1kg
സവാള 4
തക്കാളി2
പച്ചമുളക് 4
ഇഞ്ചി വെളുത്തുള്ളി ചതച്ചത് 2 സ്പൂണ്‍
കറിവേപ്പില 1 തണ്ട്
മല്ലി ചപ്പ് 2 തണ്ട്
മുളക്‌പൊടി 1 സ്പൂണ്‍
കുരുമുളക് പൊടി 1 സ്പൂണ്‍
മല്ലിപൊടി 1 സ്പൂണ്‍
വലിയ ജീരകം 1 സ്പൂണ്‍
മഞ്ഞള്‍ പൊടി 1 സ്പൂണ്‍
തേങ്ങാ കൊത്ത് രണ്ട് വലിയ സ്പൂണ്‍
വെളുത്ത എള്ള് 1 വലിയ സ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍ നന്നായി വൃത്തിയാക്കി കഴുകി വെക്കുക. ശേഷം കുറച്ച് മുളക് പൊടി, മഞ്ഞള്‍പൊടി, ഗരംമസാല, കുരുമുളക്‌പൊടി, കാശ്മീരി മുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീരൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് വെക്കുക ശേഷം ചൂടായ ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി തക്കാളി പച്ചമുളക് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിചപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയതിന്ന് ശേഷം പാകത്തിന് ഉപ്പും മറ്റ് മസാലകളും ചേര്‍ത്ത് നനായി വഴറ്റിയതിന് ശേഷം മസാല തേച്ച് പിടിപ്പിച്ച ചിക്കന്‍ അതിലിട്ട് നന്നായി വേവിക്കുക. ചെറിയ തീയില്‍ വേണം വേവിക്കാന്‍. ശേഷം ഒരുചട്ടി അടുപ്പില്‍ വെച്ച് അതില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ കൊത്തും എള്ളും മുപ്പിച്ച് കറിവേപ്പിലയും ചേര്‍ത്ത് ചിക്കനില്‍ യോജിപ്പിക്കുക വരട്ട് റെഡി. ചൂടോട്കുടി ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാം.
Content Highlights: kochammini foods cooking competition ruchiporu chicken varattu