ജന്മനാട്ടിൽ സിറാജിന് വൻ വരവേൽപ്പ്; ഓട്ടോഗ്രാഫിനും സെൽഫിക്കുമായി എയർപോർട്ടിൽ തിക്കും തിരക്കും

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സിറാജ് ആയിരുന്നു

dot image

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തിരിച്ചെത്തിയ ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജിന് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം. ലണ്ടനില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലില്‍ ഇറങ്ങിയ സിറാജ് അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ഹൈദരാബാദിലെത്തിയത്.

ഹൈദരാബാദ് എയര്‍പോര്‍ട്ടിലും മുംബൈ എയര്‍പോര്‍ട്ടിലും താരത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ആളുകൾ തിരക്ക് കൂടി.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സിറാജ് ആയിരുന്നു. അഞ്ച് മത്സരങ്ങളും കളിച്ച താരം 185.3 ഓവറാണ് എറിഞ്ഞ് 23 വിക്കറ്റുകൾ നേടി. അവസാന മത്സരത്തില്‍ നിര്‍ണായകമായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും പിഴുതാണ് സിറാജ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഒറ്റ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ് മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റുകളാണ് പിഴുതത്.

Content Highlights: Siraj gets a grand welcome in his hometown after india-england series

dot image
To advertise here,contact us
dot image