കുതിച്ചുയര്‍ന്ന്; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

സംസ്ഥാനത്ത് റെക്കോര്‍ഡ് അടിച്ച് സ്വര്‍ണവില

dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഇന്നലെ 75,040 രൂപയിലായിരുന്നു സ്വര്‍ണവ്യാപാരം നടന്നത്. മൂന്ന് ദിവസമായി പവന്‍ വില 75,000ത്തിനു മുകളിലാണ്. ഗ്രാമിന് 20 രൂപ കൂടി വില 9,400 ആയി. ഇത് രണ്ടാം തവണയാണ് സ്വര്‍ണവില 75,000 കടക്കുന്നത്. ജൂലൈ 23നും പവന്‍ വില 75,040ലെത്തിയിരുന്നു. ചരിത്രത്തിലാദ്യമായാണ് പവന്‍ വില ഇത്രയും ഉയരത്തിലെത്തുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

Content Highlights: Gold Price Today

dot image
To advertise here,contact us
dot image