
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമുള്ള ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് തന്നെയാണ് ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമത്. 908 റേറ്റിംഗ് പോയിന്റാണ് റൂട്ടിനുള്ളത്. ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 537 റണ്‍സ് അടിച്ചെടുത്തു.
ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്കാണ് രണ്ടാമത്. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ബ്രൂക്ക് രണ്ടാമതെത്തിയത്. 868 റേറ്റിംഗ് പോയിന്റുണ്ട് താരത്തിന്.
ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമത്. 858 റേറ്റിംഗ് പോയിന്റാണ് വില്യംസണിനുള്ളത്. ഓസ്‌ട്രേലിയന്‍ താരം സ്മിത്ത് നാലാമത് തുടരുന്നു. അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സ്മിത്ത് കളിച്ചത്. റേറ്റിംഗ് പോയിന്റ് 816.
അഞ്ചാമതുള്ളത് ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളാണ്. മൂന്ന് സ്ഥാനങ്ങള്‍ താരം മെച്ചപ്പെടുത്തിയാണ് 792 റേറ്റിംഗ് പോയിന്റുമായി താരത്തിന്റെ മുന്നേറ്റം. അതേ സമയം 768 പോയിന്റുമായി റിഷഭ് പന്ത് എട്ടാം സ്ഥാനത്തും ശുഭ്മാൻ ഗിൽ 725 പോയിന്റുമായി പതിമൂന്നാം സ്ഥാനത്തുമാണ്.
Content Highlights: Root has no rivals; Jaiswal fifth; Test rankings out