
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ യഥാര്‍ത്ഥ മാച്ച് വിന്നറെന്ന് വിശേഷിപ്പിച്ച് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി. ഇംഗ്ലണ്ട് പരമ്പരയില്‍ സിറാജ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും അദ്ദേഹം പുറത്തടുത്ത ഊര്‍ജ്ജവും ആക്രമണോത്സുകതയും സ്ഥിരതയുമെല്ലാം ലോകോത്തരമാണെന്നും മൊയീന്‍ അലി പറഞ്ഞു.
ഇന്ത്യയുടെ യഥാര്‍ത്ഥ മാച്ച് വിന്നറായി അദ്ദേഹം വളര്‍ന്നു. അദ്ദേഹത്തെ നേരിടുന്ന ബാറ്റര്‍ കുറച്ചൊന്നുമായിരിക്കില്ല ബുദ്ധിമുട്ടുക. തോൽക്കില്ലെന്നുറപ്പിച്ച മനസ്സോട് കൂടിയാണ് അദ്ദേഹം ബോളെറിയുന്നത്, മൊയീന്‍ അലി വ്യക്തമാക്കി.
അതേ സമയം നിർണായകമായ ഓവല്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒമ്പത് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരത്തെ കളിയിലെ താരമായി തിരഞ്ഞെടുത്തു.
പരമ്പരയിലുടനീളം 182 ഓവറുകളും ആയിരത്തിലേറെ പന്തുകളും എറിഞ്ഞ താരം 23 വിക്കറ്റുകളും നേടി. പിന്നാലെ വന്ന ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച 15-ാം സ്ഥാനത്തെത്തി.
Content Highlights: Moeen Ali on Mohammed Siraj