കോഹ്‌ലിയോ രോഹിതോ അല്ല!; ജാവലിൻ ത്രോയ്ക്ക് ഫിറ്റായ ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് നീരജ് ചോപ്ര

മുൻ ഇന്ത്യൻ ക്രിക്കറ്റർ നവജോത് സിങ് സിദ്ദുവുമായുള്ള അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് നീരജ് ഉത്തരം നൽകിയത്.

dot image

ജാവലിൻ ത്രോ എറിയാൻ ഏറ്റവും അനുയോജ്യനായ ഇന്ത്യൻ ക്രിക്കറ്റ് താരം ആരാണ്?, കൗതുകരമായ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ജാവലിൻ ത്രോ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനായ, ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് കൂടിയായ ഇന്ത്യയുടെ ഇതിഹാസ താരം നീരജ് ചോപ്ര. മുൻ ഇന്ത്യൻ ക്രിക്കറ്റർ നവജോത് സിങ് സിദ്ദുവുമായുള്ള അഭിമുഖത്തിലാണ് ഈ ചോദ്യത്തിന് നീരജ് ഉത്തരം നൽകിയത്.

ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംമ്രയാണ് ജാവലിൻ ത്രോക്ക് ഏറ്റവും ഫിറ്റായ താരമെന്ന് നീരജ് പറഞ്ഞു. എന്ത് കൊണ്ട് സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരുടെ പേരുകൾ പറഞ്ഞില്ല എന്ന ചോദ്യത്തിന് ഒരു ഫാസ്റ്റ് ബൗളർക്കായിരിക്കും വിജയകരമായി ജാവലിൻ എറിയാനാകുക എന്നായിരുന്നു മറുപടി. ജസ്പ്രീത് ബുംമ്ര ജാവലിൻ എറിയുന്നത് കാണാൻ വലിയ ആഗ്രഹമുണ്ടെന്നും നീരജ് കൂട്ടിച്ചേർത്തു.

ഈ അടുത്ത് നടന്ന രണ്ട് പ്രധാന ഇവന്റുകളിൽ നീരജ് മികവ് കാണിച്ചിരുന്നു. ചെക് റിപ്പബ്ലിക്കിൽ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ മീറ്റിൽ നീരജായിരുന്നു ചാമ്പ്യൻമത്സരത്തിൽ 85.29 മീറ്റർ എറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. കഴിഞ്ഞമാസം ദോഹയിൽ ഡയമണ്ട് ലീഗ് മത്സരത്തിനിടെ 90.23 മീറ്റർ എറിഞ്ഞ് കരിയറിലെ ഏറ്റവും മികച്ച ദൂരവും ദേശീയ റെക്കോർഡും താരം കണ്ടെത്തിയിരുന്നു. ജൂലൈ അഞ്ചിന് ബംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കാണ് അടുത്തമത്സരം.

Content Highlights: Not Kohli or Rohit; Neeraj Chopra picks cricketer who is fit for javelin throw

dot image
To advertise here,contact us
dot image