
മണിക്കൂറില്‍ 15 തവണ ഛര്‍ദിക്കും, വിഷാദം, ഉത്കണ്ഠ തുടങ്ങിയ രോഗലക്ഷണങ്ങള്‍ വേറെയും, മാസച്യൂസറ്റ്സ് സ്വദേശിനിയായ 29കാരി ഷാരിസ് സീറിയോണിയന് വര്‍ഷങ്ങളായി കടന്നുപോയത് ദുരിതം പിടിച്ച നാളുകളിലൂടെയായിരുന്നു. ഇടയ്ക്കിടെ ഈ അവസ്ഥ ഉണ്ടാകുമെങ്കിലും, ചിലപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമാകും. പിന്നീട് ദിവസങ്ങളോളം സുഖകരമായ ദിവസങ്ങളായിരിക്കും. എന്നാല്‍ പിന്നീട് വീണ്ടും കടന്നുവരും. ഇടയ്ക്കിടെ ഉണ്ടാകുന്ന ഈ അസ്വസ്ഥതയെ തുടര്‍ന്ന് നിരവധി തവണ ഷാരിസ് ഡോക്ടര്‍മാരെ സന്ദര്‍ശിച്ചു. എന്നാല്‍ മൈഗ്രെയിന് തലവേദന ആണെന്നാണ് ആദ്യം ഡോക്ടര്‍മാരുടെ നിഗമനം.
ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദിക്ക് പുറമെ ക്രമാധീതമായി ശരീരഭാരം കുറയുന്നതും ഷാരിസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. രണ്ടു വര്‍ഷം നീണ്ട ചികത്സകള്‍ക്കും, നിരവധി ടെസ്റ്റുകള്‍ക്കും ശേഷം 2023ല്‍ അവര്‍ക്ക് സൈക്ലിക് വൊമിറ്റിങ് സിന്‍ഡ്രോം (സിവിസി) എന്ന അപൂര്‍വ്വ രോഗമാണെന്ന് കണ്ടെത്തി. ലോകത്ത് 2% ആളുകള്‍ക്ക് മാത്രമുള്ള രോഗമാണ് ഇത്. മൈഗ്രെയിന് രോഗമുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്.
സിവിഎസ് ഒരു വിട്ടുമാറാത്ത ഗട്ട്-ബ്രെയിന്‍ ഇന്ററാക്ഷന് ഡിസോഡറാണ്. ഈ അവസ്ഥയില്‍ മണിക്കൂറില്‍ നിരവധി തവണ ഛര്‍ദിക്കുകയും, പിന്നീട് രോഗം അപ്രത്യക്ഷമാവുകയും ചെയ്യും. സമ്മര്‍ദം, ആര്‍ത്തവം, ചില ഭക്ഷണങ്ങള്‍, അമിതമായ ജോലി ഭാരം എന്നിവയാണ് ഈ അസുഖമുള്ളവരെ ട്രിഗര്‍ ചെയ്യുന്നത്.
ഷാരിസിന് ആഴ്ച്ചയില്‍ ഒന്നെങ്കിലും രോഗം വരാറുണ്ടെങ്കിലും, ഛര്‍ദിക്കാതിരിക്കാനുള്ള മരുന്നുകള്‍ അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. രോഗത്തിന് മറ്റ് മരുന്നുകള്‍ നിലവില്‍ കണ്ടെത്തിയിട്ടില്ല.
Content Highlight; US Woman Misdiagnosed for Years Before Rare Illness Found