
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് നാളെ തുടക്കമാകും. കൊളംബോയിലെ ഗാലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയോടെയാണ് പുതിയ ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിന് തുടക്കമാകുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നാളെ ആരംഭിക്കുന്ന മത്സരത്തിൽ സൂപ്പർതാരം ഏയ്ഞ്ചലോ മാത്യൂസ് അവസാനമായി ശ്രീലങ്കയ്ക്ക് വേണ്ടി കളത്തിലെത്തും. വിജയത്തോടെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനാവും മാത്യൂസിന്റെ ശ്രമം. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ബംഗ്ലാദേശ് ശ്രീലങ്കയിൽ കളിക്കും.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), പത്തും നിസങ്ക, ഒഷാഡാ ഡി സിൽവ, ഏയ്ഞ്ചലോ മാത്യൂസ്, പസിൻഡു സൂര്യബന്ദ്ര, പവൻ രതനായകെ, ലഹിരു ഉഡാര, ദിനേശ് ചണ്ഡിമാൽ, കുശൽ മെൻഡിസ്, കാമിൻഡു മെൻഡിസ്, സോനാൽ ദിനൂഷ, തരിൻഡു രതനായ്കെ, പ്രഭത് ജയസൂര്യ, അഖില ധനഞ്ജയ, മിലൻ രതനായ്കെ, അസിത ഫെർണാണ്ടോ, കസുൻ രജിത, ഇസിത വിജേസുന്ദര.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീം: നജ്മുൾ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), ഷദ്മാൻ ഇസ്ലാം, അനാമുൾ ഹഖ് ബിജോയ്, മൊമിനുൾ ഹക് ഷൊഹ്റാബ്, മുഷ്ഫിഖൂർ റഹീം, ലിട്ടൻ ദാസ്, മഹിദുൾ ഇസ്ലാം, ജാക്കർ അലി, മെഹിദി ഹസൻ മിറാസ്, തൈജുൾ ഇസ്ലാം, നയീം ഹസൻ, ഹസൻ മുറാദ്, ഇബഡോട്ട് ഹൊസൈൻ ചൗധരി, ഹസൻ മഹ്മൂദ്, നാഹിദ് റാണ, സയീദ് ഖാലിദ് അഹമ്മദ്.
Content Highlights: WTC restarts in Galle between Sri Lanka vs Bangladesh