തലയും ചിന്നതലയും വീണ്ടും ഒന്നിക്കുന്നു? വലിയ സിഗ്നല്‍ നല്‍കി റെയ്ന, സിഎസ്കെയില്‍ ഇത്തവണ പുതിയ റോളിൽ

മത്സരത്തിനിടെ കമന്ററി ചെയ്യുമ്പോഴാണ് റെയ്ന തിരിച്ചുവരവിനെ കുറിച്ചുള്ള സൂചന നല്‍കിയത്

dot image

വേശമുണർത്തുന്ന വാർത്തയാണ് ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മുൻ സൂപ്പർ താരം സുരേഷ് റെയ്ന വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎൽ 2026 സീസണിൽ റെയ്ന തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ഭാ​ഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയുടെ ബാറ്റിങ് പരിശീലകന്റെ ചുമതല ആയിരിക്കും റെയ്ന ഏറ്റെടുക്കുകയെന്നാണ് സൂചന.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ‌ കിം​ഗ്സിന്റെയും ​ഗുജറാത്ത് ടൈറ്റൻസിന്റെയും മത്സരത്തിനിടെ കമന്ററി ചെയ്യുമ്പോഴാണ് റെയ്ന തിരിച്ചുവരവിനെ കുറിച്ചുള്ള സൂചന നല്‍കിയത്. സിഎസ്‌കെയുടെ വരാന്‍ പോകുന്ന പരിശീലകന്‍ ഐപിഎല്‍ ടീമിനായി ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ച്വറി നേടിയ ആളാണ് എന്നായിരുന്നു റെയ്‌നയുടെ പരാമര്‍ശം.

ചെന്നൈ സൂപ്പർ കിം​ഗ്സിന് വേണ്ടി അതിവേ​ഗം അർധ സെഞ്ച്വറി നേടിയെന്ന റെക്കോഡ് റെയ്നയുടെ പേരിലാണ്. ഐപിഎല്‍ 2024ലെ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെതിരെ 14 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ സിഎസ്‌കെ 24 റണ്‍സിന് പരാജയപ്പെടുകയുണ്ടായി.

മൈക്കല്‍ ഹസിയാണ് നിലവിൽ സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകന്‍. 2018 ല്‍ സിഎസ്‌കെയുടെ ബാറ്റിങ് കോച്ചായി തിരിച്ചെത്തിയ അദ്ദേഹം തന്റെ സ്ഥാനം നിലനിര്‍ത്തിവരികയായിരുന്നു. 2009 മുതല്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് ആണ് സിഎസ്‌കെയുടെ മുഖ്യ പരിശീലകന്‍.

അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന സുരേഷ് റെയ്ന ഐപിഎല്‍ 2021ലാണ് അവസാനമായി ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചത്. ഐപിഎല്‍ 2022 മെഗാ ലേലത്തില്‍ അദ്ദേഹം വില്‍ക്കപ്പെടാതെ പോയി. ഇതേ വര്‍ഷം അവസാനത്തില്‍ വിരമിച്ച റെയ്ന ഇപ്പോള്‍ ടി20 ലീഗില്‍ കമന്റേറ്ററാണ്.

സുരേഷ് റെയ്‌ന സി‌എസ്‌കെയുടെ ബാറ്റിങ് പരിശീലകനായി എത്തുന്നതിനെക്കുറിച്ച് ക്ലബ്ബിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. പക്ഷേ റെയ്ന തന്നെ ഈ വാർത്ത സ്ഥിരീകരിച്ചതിനാൽ ആരാധകർക്ക് ആവേശമായി. ചെന്നൈ സൂപ്പർ‌ കിം​ഗ്സിന്റെ തലയും ചിന്നതലയും വീണ്ടും ഒരുമിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ.

Content Highlights: Suresh Raina To Become CSK Batting Coach In IPL 2026? Former Batter Hints At Replacing Michael Hussey

dot image
To advertise here,contact us
dot image