'രോഹിത്തിന്റെയും കോഹ്‌ലിയുടെയും വിരമിക്കൽ തീരുമാനം വ്യക്തിപരം'; ഒടുവിൽ മൗനം വെടിഞ്ഞ് ഗംഭീർ

ഇതിന് മുമ്പ് വിഷയത്തിൽ പ്രതികരിക്കാൻ ഗംഭീർ തയ്യാറായിരുന്നില്ല

dot image

ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കൽ പ്രഖ്യാപനത്തിൽ മൗനം വെടിഞ്ഞ്
ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വെടിഞ്ഞു. അത് പൂർണമായും വ്യക്തിപരമായ തീരുമാനമാണെന്നും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കണമെന്നും ഗംഭീർ പറഞ്ഞു.

ജൂൺ 20 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീർ മനസ്സുതുറന്നത്. 'കളി എപ്പോൾ തുടങ്ങണം, എപ്പോൾ അവസാനിപ്പിക്കണം എന്നത് വളരെ വ്യക്തിപരമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു, ആരെങ്കിലും എപ്പോൾ വിരമിക്കണമെന്ന് പറയാൻ ആർക്കും അവകാശമില്ല, അത് പരിശീലകനോ സെലക്ടറോ ഈ രാജ്യത്തെ ആരെങ്കിലുമോ ആകട്ടെ. അത് ഉള്ളിൽ നിന്നാണ് വരുന്നത്'. ഗംഭീർ പറഞ്ഞു.

Also Read:

ഒരു ദശാബ്ദത്തിലേറെ നീണ്ട ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു അധ്യായം അവസാനിപ്പിച്ചുകൊണ്ട്, രോഹിതും കോഹ്‌ലിയും ഈ മാസമാദ്യമാണ് ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ നിന്ന് പിന്മാറിയത്. ടീമിന് അവരുടെ അനുഭവപരിചയം നഷ്ടപ്പെടുമെന്ന് ഗംഭീർ സമ്മതിച്ചെങ്കിലും, യുവതാരങ്ങൾക്ക് ഈ നിമിഷം നൽകുന്ന അവസരത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'അതെ, അത് ബുദ്ധിമുട്ടായിരിക്കും, ഒരാൾക്ക് ഈ അവസരം നഷ്ടമാകുന്നത് പക്ഷെ മറ്റൊരാൾക്ക് രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ള അവസരം നൽകിയേക്കാം, ഗംഭീർ കൂട്ടിച്ചേർത്തു.

Content Highlights:  On Virat Kohli, Rohit Sharma's Retirement From Tests, Gautam Gambhir Finally Break silence

dot image
To advertise here,contact us
dot image