ഇഷാൻ കിഷന് സെഞ്ച്വറി നഷ്ടം; ആർസിബിക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ

ഹൈദരാബാദിന് ആർസിബിക്കെതിരെ 231 റൺസിന്റെ ടോട്ടൽ

dot image

മോശം ഫോമിലായിരുന്ന ഇഷാൻ കിഷൻ തകർപ്പനടികളോടെ തിരിച്ചുവന്നപ്പോൾ സൺ ഹൈദരാബാദിന് ആർസിബിക്കെതിരെ 231 റൺസിന്റെ ടോട്ടൽ. ഇഷാൻ 48 പന്തിൽ 5 സിക്‌സറും 7 ഫോറുകളും അടക്കം 94 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ അഭിഷേക് ശർമ 34 റൺസെടുത്തും ക്ലാസൻ 24 റൺസെടുത്തും അനികേത് വർമ 26 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി.

ലഖ്‌നൗവിലാണ് പോരാട്ടം നടക്കുന്നത്. രജത് പാട്ടീദാറിന് പകരം ജിതേഷ് ശർമയാണ് ആർസിബിയെ നയിക്കുന്നത്. പരിക്കേറ്റിരുന്ന രജത് പാട്ടീദാർ സബ്‌സിറ്റ്യൂട്ടായിട്ടാണ് കളത്തിലറങ്ങുക. ബെംഗളൂരുവിൽ മഴ ഭീഷണി ഉള്ളതിനാലാണ് ആർസിബിയുടെ ഹോം മത്സരം ഇവിടേക്ക് മാറ്റിയത്. നിലവിൽ 12 കളികളില്‍ 17 പോയിന്‍റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആർസിബി ഒന്നാംസ്ഥാനം മുന്നിൽ കണ്ടാണ് ഇന്നിറങ്ങുന്നത്. നിലവിൽ 13 മത്സരങ്ങളിൽ 18 പോയിന്റുള്ള ഗുജറാത്താണ് ഒന്നാമത്.

Also Read:

അതേസമയം ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുള്ള ഹൈദരാബാദ് എട്ടാംസ്ഥാനത്താണ്. രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ആര്‍സിബി 11 കളികളില്‍ ജയിച്ചപ്പോള്‍ ഹൈദരാബാദ് 13 മത്സരങ്ങളില്‍ ജയിച്ചു. എന്നാല്‍ അവസാനം കളിച്ച അഞ്ച് കളികളില്‍ ആര്‍സിബിക്ക് 3-2ന്‍റെ മുൻതൂക്കമുണ്ട്.

Content Highlights: royal challengers bangalore vs sunrisers hyderabad; ishan kishan century lose

dot image
To advertise here,contact us
dot image