ഏകദിനത്തിലെ വേഗതയേറിയ ഫിഫ്റ്റി; ഡിവില്ലിയേഴ്‌സിന്റെ ലോക റെക്കോർഡിനൊപ്പമെത്തി മാത്യു ഫോർഡ്

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയെന്ന എബി ഡിവില്ലിയേഴ്‌സിന്റെ ലോക റെക്കോർഡിനൊപ്പമെത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം മാത്യു ഫോർഡ്

dot image

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയെന്ന എബി ഡിവില്ലിയേഴ്‌സിന്റെ ലോക റെക്കോർഡിനൊപ്പമെത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം മാത്യു ഫോർഡ്. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ വെറും 16 പന്തിൽ നിന്ന് 50 റൺസ് നേടി.

2015 ജനുവരി 18 ന് ജോഹന്നാസ്ബർഗിൽ വെസ്റ്റ് ഇൻഡീസിനെതിരെ 44 പന്തിൽ നിന്ന് 149 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ മുൻ താരം ഡിവില്ലിയേഴ്‌സ് അന്ന് അർധ സെഞ്ച്വറി കടന്നത് 16 പന്തിലായിരുന്നു.

16 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സിനും ഫോർഡിനും പിന്നാലെ, ശ്രീലങ്കയുടെ സനത് ജയസൂര്യ, കുശാൽ പെരേര, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിൽ, ഇംഗ്ലണ്ടിന്റെ ലിയാം ലിവിംഗ്‌സ്റ്റൺ എന്നിവർ 17 പന്തുകളിൽ നേടി ഈ റെക്കോർഡ് പട്ടികയിലുണ്ട്.

Content Highlights:Matthew Forde equals  AB de Villiers' record for fastest ODI fifty

dot image
To advertise here,contact us
dot image