
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാമിന് വേണ്ടി ബൂട്ടുകെട്ടാൻ രാഹുൽ കെപി. ടി.എസ്.ടി സെവന്‍സ് ടൂർണമെന്റിലാണ് താരം കളിക്കുക. അമേരിക്കയിലെ പ്രമുഖ സെവൻസ് ചാമ്പ്യൻഷിപ് ആണ് ടി.എസ്.ടി. ഈ ടൂർണമെന്റിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് രാഹുൽ. രാഹുലിന്റെ ടീം പ്രവേശം ക്ലബ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു.
തൃശൂർ സ്വദേശിയായ 25 കാരനായ രാഹുൽ സംസ്ഥാന തല ഫുട്ബാൾ ടൂർണമെന്റിലൂടെയാണ് പ്രഫഷണൽ ഫുട്ബോളിലേക്ക് എത്തുന്നത്.
2017 ൽ ഇന്ത്യൻ ആരോസിലൂടെ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ആറ് സീസണുകൾ കളിച്ചു. 81 മത്സരങ്ങളിൽ പങ്കെടുക്കുകയും 9 ഗോളുകൾ നേടുകയും ചെയ്തു. 2025 ജനുവരിയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിയിൽ ചേർന്നു.
2017 ലെ ഫിഫ അണ്ടർ 17 ലോകകപ്പിൽ ഉൾപ്പെടെ വിവിധ യൂത്ത് തലങ്ങളിൽ രാഹുൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2022 സെപ്റ്റംബറിൽ അദ്ദേഹം ഇന്ത്യയിൽ സീനിയർ അരങ്ങേറ്റം കുറിച്ചു, ഇതുവരെ ദേശീയ ടീമിനായി ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Content Highlights: kerala football star Rahul KP set to play for West Ham United in USA